റാസൽഖൈമയിലെ നിഗൂഢതകളുടെ കൊട്ടാരം വീണ്ടും വിൽപനയ്ക്ക്

  1. Home
  2. Global Malayali

റാസൽഖൈമയിലെ നിഗൂഢതകളുടെ കൊട്ടാരം വീണ്ടും വിൽപനയ്ക്ക്

s


 

ഗൾഫ് മലയാളി മനസ്സുകളിൽ ഭീതിയും കൗതുകവും ഒരുപോലെ പടർത്തിയ റാസൽഖൈമയിലെ പ്രശസ്തമായ അൽ ഖാസിമി കൊട്ടാരം വീണ്ടും വിൽപനയ്ക്ക്. ‘പ്രേതബംഗ്ലാവ്’ എന്നറിയപ്പെടുന്ന ഈ വൻ മന്ദിരത്തിന്റെ അജ്ഞാതവും നിഗൂഢവുമായ പശ്ചാത്തലം ആവശ്യക്കാരെ അകറ്റുന്നതിന് പകരം, കൂടുതൽ ആവേശം കൊള്ളിക്കുന്ന ആകർഷണ ഘടകമായി മാറിയെന്നാണ് റിയൽ എസ്റ്റേറ്റ് വക്താക്കൾ വ്യക്തമാക്കുന്നത്.യുഎഇ നിവാസികളുടെയും സഞ്ചാരികളുടെയും പതിറ്റാണ്ടുകളായുള്ള കൗതുകമായ ഈ കൊട്ടാരം വാങ്ങാൻ ഇന്ത്യ, യുകെ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള രാജ്യാന്തര നിക്ഷേപകർ മത്സരരംഗത്തുണ്ട്. ഫർണിച്ചറുകൾ ഇല്ലാതെ 2.25 കോടി ദിർഹത്തിനും (ഏകദേശം 65 കോടിയിലേറെ ഇന്ത്യൻ രൂപ), അപൂർവ പുരാതന വസ്തുക്കളും അലങ്കാര ശേഖരങ്ങളും ഉൾപ്പെടെ 2.35 കോടി ദിർഹത്തിനുമാണ് കൊട്ടാരം വിപണിയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

35 കിടപ്പുമുറികളുള്ള ഈ നാലുനില കെട്ടിടം 1,91,742 ചതുരശ്ര അടി വിസ്തീർണമുള്ള വിശാലമായ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. കെട്ടിടത്തിന്റെ മാത്രം നിർമാണ വിസ്തൃതി 33,827 ചതുരശ്ര അടി. ബിഷപ് ആൻഡ് നൈറ്റ്, മെഹർ പ്രോപർട്ടീസ് എന്നീ പ്രമുഖ റിയൽ എസ്റ്റേറ്റ് ഏജൻസികൾ വഴിയാണ് വിൽപന പുരോഗമിക്കുന്നത്.