ഒമാൻ പ്രവാസികൾക്ക് ആശ്വാസം; മസ്കത്തിൽ നിന്ന് കോഴിക്കോട്ടേക്കും കൊച്ചിയിലേക്കും എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ പുനരാരംഭിക്കുന്നു
ഒമാനിലെ പ്രവാസി മലയാളികൾക്ക് വലിയ ആശ്വാസമേകി എയർ ഇന്ത്യ എക്സ്പ്രസ് കേരളത്തിലേക്ക് കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ചു. മസ്കത്തിൽ നിന്ന് കോഴിക്കോട്ടേക്കും കൊച്ചിയിലേക്കുമുള്ള സർവീസുകൾ മേയ് അഞ്ച് മുതൽ പുനരാരംഭിക്കും. സ്കൂൾ അവധിക്കാലം ആരംഭിക്കാനിരിക്കെ പ്രഖ്യാപിച്ച ഈ തീരുമാനം നാട്ടിലേക്ക് പോകാൻ ഒരുങ്ങുന്ന നൂറുകണക്കിന് കുടുംബങ്ങൾക്ക് സഹായകമാകും.
പുതിയ സമയക്രമം:
- മസ്കത്ത് - കോഴിക്കോട്: മേയ് 5 മുതൽ ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ. മസ്കത്തിൽ നിന്ന് ഉച്ചയ്ക്ക് 2.00-ന് പുറപ്പെട്ട് രാത്രി 7.10-ന് കോഴിക്കോടെത്തും.
- മസ്കത്ത് - കൊച്ചി: ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ. രാവിലെ 8.25-ന് മസ്കത്തിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.45-ന് കൊച്ചിയിലെത്തും.
