ഖത്തർ പ്രവാസികൾക്ക് സുവർണ്ണനിമിഷം; റിയാൽ രൂപ വിനിയമ നിരക്ക് 22 കടന്നു

  1. Home
  2. Global Malayali

ഖത്തർ പ്രവാസികൾക്ക് സുവർണ്ണനിമിഷം; റിയാൽ രൂപ വിനിയമ നിരക്ക് 22 കടന്നു

riyal


ചരിത്രത്തിൽ ആദ്യമായി ഖത്തർ റിയാലും ഇന്ത്യൻ രൂപയും തമ്മിലുള്ള വിനിമയ മൂല്യം 22 രൂപ കടന്നു. വിപണിയിൽ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് റിയാലുമായുള്ള വിനിമയ മൂല്യം ഉയരാൻ കാരണം. ഇന്നലെ വിപണി അവസാനിക്കുമ്പോൾ 1 ഖത്തർ റിയാലിന്റെ ഇന്ത്യയുമായുള്ള വിനിമയ മൂല്യം 22 രൂപ 20 പൈസയാണ്. നാട്ടിലേക്ക് പണം അയയ്ക്കാൻ പണവിനിമയ സ്ഥാപനങ്ങളിൽ എത്തിയവർക്ക് 22 രൂപ 2 പൈസ വരെ ലഭിച്ചു. 1,000 റിയാൽ അയച്ചാൽ നാട്ടിൽ 22,020 രൂപ ലഭിക്കും. 

വേതനം ലഭിക്കുന്ന സമയമല്ലാത്തതിനാൽ പൊതു സ്വകാര്യ മേഖലകളിലുള്ള പ്രവാസികൾക്ക് ഇതിന്റെ ഗുണം കുറയും. അതേസമയം അടുത്ത ഒരാഴ്ച കൂടി ഇതേ നിരക്ക് തുടർന്നാൽ നാട്ടിലേക്ക് പണം അയയ്ക്കുന്ന ഭൂരിഭാഗം പ്രവാസികൾക്കും നിരക്ക് വർധന ഗുണം ചെയ്യും. ആവശ്യങ്ങൾക്കായി ശേഷിച്ച ഭാഗവും നീക്കിവയ്ക്കാം. 

അതെ സമയം ചരിത്രത്തിൽ ആദ്യമായി ദിർഹം-രൂപ വിനിമയ നിരക്ക് 22 കടന്നെങ്കിലും പ്രാദേശിക ധനവിനിമയ സ്ഥാപനങ്ങൾ ഇന്നലെ നൽകിയ പരമാവധി നിരക്ക് 21.92 രൂപയാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് ദിർഹം-രൂപ വിനിമയ നിരക്ക് റെക്കോർഡിലെത്തിച്ചത്. ബുധനാഴ്ച 21.78ൽ നിന്ന് ഒറ്റ രാത്രി കൊണ്ടാണ് 26-30 പൈസ ഉയർന്നത്.