മുഹമ്മദ് ബിൻ സായിദ് സിറ്റിയിലും മുസഫ ഷാബിയയിലും ശനിയാഴ്ച റോഡുകൾ അടയ്ക്കും

  1. Home
  2. Global Malayali

മുഹമ്മദ് ബിൻ സായിദ് സിറ്റിയിലും മുസഫ ഷാബിയയിലും ശനിയാഴ്ച റോഡുകൾ അടയ്ക്കും

service road collapse


ഗതാഗത പരിഷ്കരണ നടപടികളുടെ ഭാഗമായി അബുദാബി മുഹമ്മദ് ബിൻ സായിദ് സിറ്റിയിലും മുസഫ ഷാബിയയിലും ശനിയാഴ്ച (4) താൽക്കാലിക റോഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് അബുദാബി മൊബിലിറ്റി അറിയിച്ചു. അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനും ഗതാഗതക്ഷമത വർധിപ്പിക്കുന്നതിനുമാണ് നിയന്ത്രണം.മുസഫ ഷാബിയയിൽ ഷെയ്ഖ് നജ്‌ം സ്ട്രീറ്റിലും സമീപത്തെ ആഭ്യന്തര റോഡുകളിലുമാണ് ഗതാഗത നിയന്ത്രണമുണ്ടാകുക. സ്ട്രീറ്റ് 9, സ്ട്രീറ്റ് 8 എന്നിവയ്ക്ക് സമീപം വഴിതിരിച്ചുവിടലുകൾ ഏർപ്പെടുത്തും. മുഹമ്മദ് ബിൻ സായിദ് സിറ്റിയിൽ അൽ റിയാദ് സ്ട്രീറ്റിലും ഇ30 ഹൈവേയ്ക്ക് സമീപവുമാണ് നിയന്ത്രണം. സ്ട്രീറ്റ് എംഇ9, സ്ട്രീറ്റ് എംഇ10 എന്നിവയെ ബന്ധിപ്പിക്കുന്ന പ്രധാന ജംക്‌ഷനുകളിലും ഗതാഗത ക്രമീകരണമുണ്ടാകും.

യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധം ബദൽ പാതകൾ സജ്ജീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. വാഹനമോടിക്കുന്നവർ ദിശാസൂചകങ്ങൾ ശ്രദ്ധിക്കണമെന്നും യാത്രകൾ മുൻകൂട്ടി പ്ലാൻ ചെയ്യണമെന്നും നിർദേശമുണ്ട്. കൂടുതൽ വിവരങ്ങൾക്കും അപ്‌ഡേറ്റുകൾക്കുമായി ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കാൻ അബുദാബി മൊബിലിറ്റി ആവശ്യപ്പെട്ടു.