കൂടുതൽ ബസുകളിറക്കി ആർ‍ടിഎ

  1. Home
  2. Global Malayali

കൂടുതൽ ബസുകളിറക്കി ആർ‍ടിഎ

rta


ലക്ഷ്യസ്ഥാനത്ത് വിചാരിച്ച സമയത്ത് എത്താൻ ബസുകളെ കണ്ണുംപൂട്ടി ആശ്രയിക്കാമെന്ന ഉറപ്പ് നൽകി തലങ്ങും വിലങ്ങും ബസുകൾ ഇറക്കി ആർടിഎ. ബസുകളുടെ എണ്ണം കൂടുമ്പോൾ അന്തരീക്ഷ മലിനീകരണം കൂടുമെന്ന പേടിയും വേണ്ട. ഇലക്ട്രിക് ബസുകളും അന്തരീക്ഷം മലിനമാക്കാത്ത യൂറോ 6 നിലവാരമുള്ള ബസുകളുമാണ് സർവീസിനെത്തുക..ഈ വർഷം മൊത്തം 735 ബസുകൾ പുതിയതായി നിരത്തിലിറങ്ങും. അതിൽ 40 ഇലക്ട്രിക് ബസ് ഉൾപ്പെടെ 250 എണ്ണം സർവീസിനെത്തി. ആർടിഎയുടെ ചരിത്രത്തിൽആദ്യമാണ് ഇത്രയധികം പുതിയ ബസുകൾ ഒന്നിച്ച് നിരത്തിലിറക്കുന്നത്.

കരാർ പ്രകാരമുള്ള ബാക്കി ബസുകളും ഈ വർഷം തന്നെ നിരത്തിലിറക്കുമെന്ന് ആർടിഎ ഡയറക്ടർ ജനറൽ മത്തർ അൽ തായർ പറഞ്ഞു. ചൈനീസ് നിർമാതാക്കളായ ഴോങ്ടോങ് കമ്പനിയുടേതാണ് ഇ–ബസുകൾ.ദുബായിലെ കാലാവസ്ഥയും ഉയർന്ന താപനിലയും പരിഗണിച്ച് പ്രത്യേകം നിർമിച്ച ബാറ്ററിയാണ് ബസിൽ ഉപയോഗിച്ചിരിക്കുന്നത്. 3 മാസത്തിലേറെ ദുബായിലെ കാലാവസ്ഥയിൽ പരീക്ഷണ ഓട്ടം പൂർത്തിയാക്കി ശേഷമാണ് സർവീസിനായി എത്തിച്ചത്.

ബസിന്റെ ബാറ്ററി, എസി, ബ്രേക്ക്, കൂളിങ് സംവിധാനം തുടങ്ങിയവ വിവിധ അന്തരീക്ഷത്തിൽ പരീക്ഷിച്ച് സുരക്ഷ ഉറപ്പാക്കിയതായി അൽ തായർ പറഞ്ഞു. 2050 ആകുമ്പോഴേക്കും പുക പുറന്തള്ളാത്ത ടാക്സികളായിരിക്കും ദുബായ് നിരത്തിലോടുക. മുഴുവൻ ടാക്സികളും വൈദ്യുതി അല്ലെങ്കിൽ ഹൈഡ്രജൻ ഇന്ധനത്തിലേക്ക് മാറും.