'സമസ്ത ചരിത്ര രേഖകൾ (1971-1980)' ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ ഇന്ന് പ്രകാശനം ചെയ്യും

  1. Home
  2. Global Malayali

'സമസ്ത ചരിത്ര രേഖകൾ (1971-1980)' ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ ഇന്ന് പ്രകാശനം ചെയ്യും

samastha


ഗൾഫ് സത്യധാരയുടെ ആഭിമുഖ്യത്തിൽ 'സമസ്ത ചരിത്ര രേഖകൾ (1971-1980)' എന്ന പുതിയ ചരിത്രഗ്രന്ഥം ഇന്ന് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്യും. സമസ്തയുടെ സുപ്രധാന ചരിത്രവഴികളും അപൂർവ്വ രേഖകളും കോർത്തിണക്കി തയാറാക്കിയതാണ് ഈ കൃതി.

ഷാർജ എക്സ്‌പോ സെന്ററിലെ റൈറ്റേഴ്‌സ് ഫോറത്തിൽ ഇന്ന് വൈകുന്നേരം 5 മണിക്ക് നടക്കുന്ന ചടങ്ങിൽ നെല്ലറ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഷംസുദ്ദീൻ നെല്ലറ പുസ്തകത്തിന്റെ ഔദ്യോഗിക പ്രകാശനം നിർവഹിക്കും. സാംസ്കാരിക-സാഹിത്യ രംഗത്തെ പ്രമുഖരും ചടങ്ങിൽ സംബന്ധിക്കും.

ചരിത്ര ഗവേഷകർക്കും വായനക്കാർക്കും ഒരുപോലെ ഉപകാരപ്രദമാകുന്ന ഈ വിശിഷ്ട കൃതി, പുസ്തകമേളയിലെ ഗൾഫ് സത്യധാര പവലിയനിൽ (ഹാൾ നമ്പർ: 7, സ്റ്റാൾ നമ്പർ: ZC-7) ലഭ്യമാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.