സൗദി എയർലൈൻസ് മോസ്‌കോയിലേക്ക് നേരിട്ട് സർവിസ് ആരംഭിക്കുന്നു

  1. Home
  2. Global Malayali

സൗദി എയർലൈൻസ് മോസ്‌കോയിലേക്ക് നേരിട്ട് സർവിസ് ആരംഭിക്കുന്നു

.


റഷ്യൻ തലസ്ഥാനമായ മോസ്‌കോയിലേക്ക് നേരിട്ട് വിമാന സർവിസ് ആരംഭിക്കാനൊരുങ്ങി ദേശീയ വിമാനക്കമ്പനിയായ സൗദി അറേബ്യൻ എയർലൈൻസ്. ഒക്ടോബർ ഒന്ന് മുതലായിരിക്കും സർവിസ് തുടക്കം. റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ആഴ്ചയിൽ മൂന്ന് സർവിസുകളാണ് മോസ്‌കോയിലേക്ക്. യാത്രക്കാരുടെ എണ്ണം അധികരിച്ചതോടെയാണ് പുതിയ നീക്കം. ആദ്യമായിട്ടാണ് ഇത്തരം സേവനം ലഭ്യമാക്കുന്നത്. ഇ-വിസ വന്നതോടെ റഷ്യൻ സന്ദർശകർ സൗദിയിലെത്തുന്നത് വർധിച്ചു. 2023ൽ 9,300 റഷ്യൻ സന്ദർശകരായിരുന്നെങ്കിൽ കഴിഞ്ഞ വർഷത്തോടെ ഇത് 52,400 സന്ദർശകരായി ഉയർന്നിരുന്നു. പുതിയ സർവിസ് ആരംഭിക്കുന്നതിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാകും. സാമ്പത്തിക മേഖലയിലും നീക്കം ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.