സൗദി വ്യോമാക്രമണം: 25 മരണം; ഹോർമുസ് കടലിടുക്കിൽ ടാങ്കറുകൾക്ക് തീപിടിച്ചു

  1. Home
  2. Global Malayali

സൗദി വ്യോമാക്രമണം: 25 മരണം; ഹോർമുസ് കടലിടുക്കിൽ ടാങ്കറുകൾക്ക് തീപിടിച്ചു

iran attack


 

സൗദി അറേബ്യയും യെമനിലെ ഹൂതി വിമതരും തമ്മിലുള്ള പോരാട്ടം ശക്തമാകുന്നു. യെമന്റെ തെക്കുപടിഞ്ഞാറൻ മേഖലയിൽ ബസുകൾക്കും ട്രക്കുകൾക്കും നേരെ സൗദി സഖ്യസേന നടത്തിയ ആക്രമണത്തിൽ 25 പേർ കൊല്ലപ്പെടുകയോ കാണാതാവുകയോ ചെയ്തതായി ഹൂതി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.ഇന്ന് പുലർച്ചെ സൗദിയിലെ വിവിധ പ്രവിശ്യകളിൽ സുരക്ഷാ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങിയിരുന്നെങ്കിലും അപകടസാധ്യത ഒഴിഞ്ഞതായി സിവിൽ ഡിഫൻസ് വിഭാഗം വ്യക്തമാക്കി. തിരിച്ചടി നൽകുമെന്ന് ഹൂതി സൈനിക വക്താവ് യഹ്യ സാരി അറിയിച്ചു. അതേസമയം, അമേരിക്ക-ഇറാൻ പോരാട്ടത്തിന്റെ ഭാഗമായി രാജ്യാന്തര കപ്പൽ പാതയായ ഹോർമുസ് കടലിടുക്കിൽ മൂന്ന് എണ്ണപ്പാത്ര (ഓയിൽ ടാങ്കർ) കപ്പലുകൾക്ക് തീപിടിച്ചു. സമുദ്രത്തിൽ സ്ഥാപിച്ചിരുന്ന മൈനുകളിൽ തട്ടിയാണ് അപകടമുണ്ടായതെന്ന് ഇറാൻ വ്യക്തമാക്കി.

ഇറാനെ സാമ്പത്തികമായി ഒറ്റപ്പെടുത്തുന്നതിന്റെ ഭാഗമായി ഡസൻകണക്കിന് വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും നേരെ അമേരിക്ക കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.