സൗദി ദേശീയദിനം: സെപ്റ്റംബര്‍ 23 ന് പൊതുഅവധി പ്രഖ്യാപിച്ചു
സൗദി ദേശീയദിനം പ്രമാണിച്ച് സെപ്റ്റംബര്‍ 23 ബുധനാഴ്ച സ്വകാര്യ മേഖലക്കും നോണ്‍-പ്രോഫിറ്റ് മേഖലക്കും ഔദ്യോഗിക അവധിയായിരിക്കുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.തൊഴില്‍ നിയമത്തിലെ എക്‌സിക്യൂട്ടീവ് ചട്ടങ്ങളിലെ ആര്‍ട്ടിക്കിള്‍ 24 ന്റെ അടിസ്ഥാനത്തിലാണ് അവധി പ്രഖ്യാപിച്ചത്. മുഴുവന്‍ തൊഴിലുടമകളും പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
