വിദേശികൾക്ക് പുതിയ ടൂറിസ്റ്റ് പാക്കേജ് വീസയുമായി സൗദി അറേബ്യ

  1. Home
  2. Global Malayali

വിദേശികൾക്ക് പുതിയ ടൂറിസ്റ്റ് പാക്കേജ് വീസയുമായി സൗദി അറേബ്യ

FLIGHT


 

വിദേശങ്ങളിൽ നിന്ന് രാജ്യത്തേക്ക് വരുന്ന സന്ദർശകരുടെ യാത്രാ നടപടികൾ കൂടുതൽ എളുപ്പമാക്കുന്നതിനായി പുതിയ ‘ടൂറിസ്റ്റ് പാക്കേജ് വീസ’ സേവനത്തിന്റെ പൈലറ്റ് ഘട്ടത്തിന് സൗദി അറേബ്യ തുടക്കം കുറിച്ചു. അംഗീകൃത ട്രാവൽ, ടൂറിസം ഏജൻസികൾ വഴി ബുക്ക് ചെയ്യുന്ന ഒരൊറ്റ പാക്കേജിലൂടെ വിമാന ടിക്കറ്റ്, താമസസൗകര്യം, ഇലക്ട്രോണിക് വീസ എന്നിവ ഒരുമിച്ച് സ്വന്തമാക്കാൻ പുതിയ സംവിധാനത്തിലൂടെ വിനോദസഞ്ചാരികൾക്ക് സാധിക്കും. മുൻപ് വീസയ്ക്കും ടിക്കറ്റിനും താമസത്തിനുമായി വെവ്വേറെ അപേക്ഷിക്കേണ്ടിയിരുന്ന ബുദ്ധിമുട്ടാണ് ഇതോടെ ഇല്ലാതാകുന്നത്. കൂടാതെ യാത്രക്കാർക്ക് താൽപര്യത്തിനനുസരിച്ച് മറ്റ് വിനോദപരിപാടികളും ഈ പാക്കേജിന്റെ ഭാഗമായി തിരഞ്ഞെടുക്കാനുള്ള ഓപ്ഷനും ലഭ്യമാണ്.സൗദി ടൂറിസം മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ഇൻഷുറൻസ് അതോറിറ്റി എന്നിവ സംയുക്തമായാണ് ഈ പുതിയ പദ്ധതി നടപ്പിലാക്കുന്നത്. ഇത് സൗദിയിലേക്കുള്ള യാത്രാരംഗത്ത് വലിയൊരു ചുവടുവെപ്പാണെന്ന് ടൂറിസം മന്ത്രി അഹ്‌മദ് അൽഖതീബ് വ്യക്തമാക്കി. വിനോദസഞ്ചാരികൾക്ക് കുറഞ്ഞ ചെലവിലും കുറഞ്ഞ സമയത്തിലും യാത്ര പ്ലാൻ ചെയ്യാൻ ഇത് സഹായിക്കും. പുതിയ സേവനത്തിലൂടെ ടൂറിസം ഏജൻസികൾക്ക് കൂടുതൽ ആകർഷകമായ പാക്കേജുകൾ തയ്യാറാക്കാൻ സാധിക്കുമെന്നും ഇത് സഞ്ചാരികളെ കൂടുതൽ ദിവസം രാജ്യത്ത് തങ്ങാൻ പ്രേരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.