സൗദിയിൽ ഈ മേഖലയിൽ സ്വദേശിവൽക്കരണത്തിന് തുടക്കം: 8,000 റിയാൽ മാസശമ്പളം നിബന്ധന
സൗദിയിലെ സ്വകാര്യ മേഖലയിലെ എൻജിനീയറിങ് തസ്തികകളിൽ 30% സ്വദേശിവൽക്കരണത്തിന് തുടക്കമായി. എൻജിനീയറിങ് ജോലികളിൽ കൂടുതൽ സ്വദേശികളെ നിയമിക്കുകയാണ് ലക്ഷ്യമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.
അഞ്ചോ അതിലധികമോ എൻജിനീയർമാർ ജോലി ചെയ്യുന്ന എല്ലാ സ്ഥാപനങ്ങൾക്കും ഈ നിയമം ബാധകമാണ്. സൗദി എൻജിനീയർക്ക് കുറഞ്ഞത് 8,000 റിയാൽ മാസശമ്പളം നൽകണമെന്നാണ് നിബന്ധന.
