യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ സൗദിയുടെ വൻ ആക്രമണം

  1. Home
  2. Global Malayali

യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ സൗദിയുടെ വൻ ആക്രമണം

saudi attack


 

യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ സൗദി സഖ്യസേനയുടെ വൻ ആക്രമണം. 136 സൈനിക കേന്ദ്രങ്ങൾ തകർത്തു. ഹൂതികളുടെ ബാലസ്റ്റിക് മിസൈൽ ശൃംഖല തകർക്കുകയാണ് പ്രധാന ലക്ഷ്യം. യെമനിലെ ചെങ്കടൽ തീരത്തുള്ള പ്രദേശങ്ങൾ പിടിച്ചടക്കിയതിന് പുറമെ, ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ കയറ്റുമതിക്കാരായ സൗദി അറേബ്യയിലെ ഗതാഗത കേന്ദ്രങ്ങൾ, എണ്ണ കേന്ദ്രങ്ങൾ, മറ്റ് സാധാരണക്കാരുടെ കേന്ദ്രങ്ങൾ എന്നിവയ്ക്കുനേരെയും ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ഹൂതികൾ ആക്രമണം നടത്തിയിരുന്നു.

റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തിനുനേരെയുണ്ടായ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായി സൗദി അറേബ്യ അറിയിച്ചു.ഈ കേന്ദ്രത്തിൽ ആക്രമണം നടത്തിയതായി ഹൂതികളും അവകാശപ്പെട്ടിരുന്നു. യെമനിൽ ഹൂതികളുടെ നിയന്ത്രണത്തിലുള്ള തലസ്ഥാനമായ സനയിലെ വിമാനത്താവളത്തിനുനേരെ സൗദി നടത്തിയ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതായി ഹൂതി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.