സൗദി അറേബ്യയിൽ എൻജിനീയറിങ് തസ്തികകളിൽ 30 % സ്വദേശിവൽക്കരണം പ്രാബല്യത്തിൽ

  1. Home
  2. Global Malayali

സൗദി അറേബ്യയിൽ എൻജിനീയറിങ് തസ്തികകളിൽ 30 % സ്വദേശിവൽക്കരണം പ്രാബല്യത്തിൽ

saudi arabia


 

സൗദി അറേബ്യയിൽ എൻജിനീയറിങ് തസ്തികകളിൽ സ്വദേശിവൽക്കരണം 30 ശതമാനമായി ഉയർത്തിയുള്ള മന്ത്രാലയത്തിന്റെ തീരുമാനം പ്രാബല്യത്തിൽ വന്നു. മാനവശേഷി-സാമൂഹിക വികസന മന്ത്രാലയവും നഗരസഭ-ഭവനകാര്യ മന്ത്രാലയവും സംയുക്തമായാണ് ഈ പരിഷ്കാരം നടപ്പിലാക്കുന്നത്. ഇതോടെ ഈ മേഖലയിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് മലയാളി എൻജിനീയർമാർ ഉൾപ്പെടെയുള്ള വിദേശികൾക്ക് പുതിയ തീരുമാനം കടുത്ത വെല്ലുവിളിയാകും. അഞ്ചോ അതിലധികമോ എൻജിനീയർമാർ ജോലി ചെയ്യുന്ന എല്ലാ കമ്പനികൾക്കും ഈ നിയമം ബാധകമാണ്.ആർക്കിടെക്റ്റ്, സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ഇലക്ട്രോണിക്‌സ്, ഓട്ടോമോട്ടീവ്, മറൈൻ, ഓയിൽ ആൻഡ് ഗ്യാസ്, റിസർച്ച് ആൻഡ് ഡെവലപ്മെന്റ് തുടങ്ങി 46 ഓളം പ്രധാന എൻജിനീയറിങ് പ്രഫഷനുകളെയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സൗദിയിൽ എൻജിനീയറിങ് മേഖലയിൽ ജോലി ചെയ്യുന്നവർക്ക് സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സിന്റെ പ്രഫഷനൽ അക്രെഡിറ്റേഷൻ ഉണ്ടായിരിക്കണമെന്നത് നിർബന്ധമാക്കിയിട്ടുണ്ട്.