മുന്നറിയിപ്പുമായി സൗദി അറേബ്യ; ഹൂതി ആക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകും

  1. Home
  2. Global Malayali

മുന്നറിയിപ്പുമായി സൗദി അറേബ്യ; ഹൂതി ആക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകും

saudi


 

സൗദി അറേബ്യയുടെ തെക്കൻ പ്രവിശ്യകൾ ലക്ഷ്യമാക്കി ഹൂതി വിമതർ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾക്ക് അതിശക്തമായി തിരിച്ചടി നൽകുമെന്ന് സൗദി ഭരണകൂടം വ്യക്തമാക്കി. അബഹ, ഖമീസ് മുശൈത്ത് ഉൾപ്പെടെയുള്ള മേഖലകളിൽ ഹൂതികൾ നടത്തിയ ആക്രമണങ്ങളിൽ 13 സാധാരണക്കാർക്ക് പരിക്കേൽക്കുകയും സിവിലിയൻ കേന്ദ്രങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെ ചൊവ്വാഴ്ചയാണ് സൗദിയുടെ കടുത്ത മുന്നറിയിപ്പ്.

കഴിഞ്ഞ ജൂലൈയിൽ യെമൻ ആഭ്യന്തര യുദ്ധം വീണ്ടും ശക്തമായതിന് ശേഷം സൗദി പിന്തുണയുള്ള സർക്കാർ സേനയും ഹൂതികളും തമ്മിൽ കടുത്ത ഏറ്റുമുട്ടലാണ് നടക്കുന്നത്. റിയാദിന് നേരെ ഉപരോധം പ്രഖ്യാപിച്ച ഹൂതി വിമതർ, ചെങ്കടലിലൂടെ പോകുന്ന സൗദി കപ്പലുകളെ ലക്ഷ്യമിട്ട് ആക്രമണം ആരംഭിച്ചിരുന്നു. കഴിഞ്ഞ ആഴ്ച യെമന്റെ റെഡ് സീ തീരത്തിന്റെയും ബാബ് അൽ മന്ദബ് കടലിടുക്കിന്റെയും നിയന്ത്രണം ഹൂതികൾ പിടിച്ചെടുത്തത് യെമൻ സർക്കാർ സേനയ്ക്ക് വൻ തിരിച്ചടിയായിട്ടുണ്ട്.