സ്‌കൂൾ ബസ് സുരക്ഷ; ‘സ്റ്റോപ്പ്’ സിഗ്നൽ അവഗണിച്ചാൽ 1,000 ദിർഹം പിഴ

  1. Home
  2. Global Malayali

സ്‌കൂൾ ബസ് സുരക്ഷ; ‘സ്റ്റോപ്പ്’ സിഗ്നൽ അവഗണിച്ചാൽ 1,000 ദിർഹം പിഴ

school bus


സ്കൂൾ ബസുകളിൽ ഘടിപ്പിച്ചിട്ടുള്ള ‘സ്റ്റോപ്പ്’ സിഗ്നൽ ബോർഡുകൾ പ്രദർശിപ്പിക്കുമ്പോൾ വാഹനങ്ങൾ നിർത്തണമെന്ന നിയമം കർശനമായി പാലിക്കണമെന്ന് ദുബായ് റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) ഡ്രൈവർമാർക്ക് നിർദേശം നൽകി. കുട്ടികളുടെ റോഡ് സുരക്ഷ ഉറപ്പാക്കുന്നതിൽ വാഹനമോടിക്കുന്നവർക്ക് വലിയ ഉത്തരവാദിത്തമുണ്ടെന്ന് ഓർമിപ്പിച്ചുകൊണ്ടാണ് അതോറിറ്റി ബോധവൽക്കരണം ശക്തമാക്കിയത്.വിദ്യാർഥികൾ ബസിൽ കയറുന്നതിനോ ഇറങ്ങുന്നതിനോ വേണ്ടി സ്റ്റോപ്പ് ബോർഡ് പുറത്തേക്ക് നീട്ടുമ്പോൾ പിന്നാലെ വരുന്ന വാഹനങ്ങൾ നിയമം അനുശാസിക്കുന്ന ദൂരപരിധിയിൽ നിർത്തിയിടണം. കുട്ടികൾ സുരക്ഷിതമായി റോഡിന് കുറുകെ കടന്ന് സുരക്ഷിത സ്ഥാനത്ത് എത്തുന്നതുവരെയും, സ്റ്റോപ്പ് ബോർഡ് ബസിനുള്ളിലേക്ക് പിൻവലിച്ച് ഫ്ലാഷ് ലൈറ്റുകൾ അണയ്ക്കുന്നത് വരെയും മറ്റ് വാഹനങ്ങൾ കാത്തുനിൽക്കേണ്ടതുണ്ട്.