വെള്ളി മുതൽ സ്കൂൾ സമയം മാറും; കിൻഡർ ഗാർട്ടൻ 8 മുതൽ
വെള്ളിയാഴ്ച പ്രാർഥനയുടെ ഏകീകരിച്ച സമയം നിലവിൽ വന്നതോടെ അടുത്ത വെള്ളിയാഴ്ച മുതൽ രാജ്യത്തെ സ്കൂൾ സമയത്തിലും മാറ്റം പ്രഖ്യാപിച്ചു. സർക്കാർ സ്കൂളുകളുടെ പ്രവർത്തന സമയം ഇനി പറയുന്നു: കിൻഡർ ഗാർട്ടൻ രാവിലെ 8 മുതൽ 11.30 വരെ. ഗ്രേഡ് 1 മുതൽ 5 വരെ (സൈക്കിൾ1) – രാവിലെ 7.10 മുതൽ 10.30 വരെ, രാവിലെ 8 മുതൽ 11.30 വരെ.
ഗ്രേഡ് 6 മുതൽ മുതൽ 8 വരെ (സൈക്കിൾ 2) ഗ്രേഡ് 9 മുതൽ ക്ലാസ് മുതൽ 12ാം ക്ലാസ് വരെ (സൈക്കിൾ 3) ആൺകുട്ടികൾക്കു രാവിലെ 7.10 മുതൽ 10.30 വരെ പെൺകുട്ടികൾക്കു രാവിലെ 8 മുതൽ 11.30 വരെ. ദുബായിൽ എല്ലാ സ്വകാര്യ സ്കൂളുകളും കിൻഡർ ഗാർട്ടനുകളും രാവിലെ 11.30നു മുൻപ് ക്ലാസുകൾ അവസാനിപ്പിക്കണമെന്നു നോളജ് ആൻഡ് ഹ്യുമൻ ഡവലപ്മെന്റ് അതോറിറ്റി നിർദേശം നൽകി. ഗ്രേഡ് 6 മുതലുള്ള കുട്ടികൾക്ക് 11.30നു ശേഷം ഓൺലൈൻ ക്ലാസ് നൽകുന്ന കാര്യം രക്ഷിതാക്കളുമായി ആലോചിച്ച് കെഎച്ച്ഡിഎയുടെ അംഗീകാരത്തോടെ നടപ്പാക്കാം.