യുഎഇയിൽ സ്കൂളുകൾ തുറക്കുന്നു

  1. Home
  2. Global Malayali

യുഎഇയിൽ സ്കൂളുകൾ തുറക്കുന്നു

dubai school timings


യുഎഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഈ മാസം (ഏപ്രിൽ) 20 മുതൽ നേരിട്ടുള്ള ക്ലാസ് പഠനം പുനരാരംഭിക്കും. രാജ്യത്തെ മുഴുവൻ എമിറേറ്റുകളിലെയും സർക്കാർ, സ്വകാര്യ വിദ്യാലയങ്ങൾക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ ഉത്തരവ് ബാധകമാണ്. പശ്ചിമേഷ്യൻ സംഘർഷം- കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്നുണ്ടായ തടസ്സങ്ങൾ നീങ്ങിയ സാഹചര്യത്തിലാണ് വിദ്യാലയങ്ങൾ വീണ്ടും സജീവമാകുന്നത്.വിദ്യാർഥികളുടെ സൗകര്യാർഥം ആവശ്യമെങ്കിൽ ഹൈബ്രിഡ് രീതി പിന്തുടരാൻ സ്വകാര്യ സ്കൂളുകൾക്ക് അധികൃതർ അനുമതി നൽകിയിട്ടുണ്ട്. ക്ലാസ് മുറിയിലെ നേരിട്ടുള്ള പഠനവും ഓൺലൈൻ പഠനവും സമന്വയിപ്പിച്ചുകൊണ്ടുള്ള ഈ രീതി, പ്രത്യേക സാഹചര്യങ്ങൾ നിലനിൽക്കുന്ന സ്കൂളുകൾക്ക് ആശ്വാസമാകും. എന്നാൽ നിശ്ചിത തീയതിക്കുള്ളിൽ തന്നെ അധ്യയനം പൂർണതോതിൽ പുനഃസ്ഥാപിക്കാനാണ് അധികൃതർ നിർദേശിച്ചിരിക്കുന്നത്.