ഇന്ത്യൻ പ്രവാസികള്ക്ക് ആശ്വാസമായി ഷാർജയിൽ വീണ്ടും രണ്ട് ദിവസത്തെ പ്രത്യേക കോൺസുലർ അറ്റസ്റ്റേഷൻ ക്യാമ്പ്
യു.എ.ഇ.യിലെ ഇന്ത്യൻ കമ്മ്യൂണിറ്റിക്ക് ആശ്വാസമായി ഷാർജയിൽ വീണ്ടും രണ്ട് ദിവസത്തെ പ്രത്യേക കോൺസുലർ അറ്റസ്റ്റേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു.
ദുബായ് ഇന്ത്യൻ കോൺസുലേറ്റിന്റെ സഹകരണത്തോടെ ഇന്ത്യൻ അസോസിയേഷൻ ഷാർജ (IAS) കോമ്പൗണ്ടിലാണ് ഈ പ്രത്യേക സേവനം ഒരുക്കിയിരിക്കുന്നത്.
ജൂലൈ 11 (ശനി), ജൂലൈ12 (ഞായർ) എന്നീ ദിവസങ്ങളിൽ രാവിലെ 9:00 മണി മുതൽ വൈകുന്നേരം 4:00 വരെയാണ് ക്യാമ്പ് പ്രവർത്തിക്കുക.
ഷാർജയിലും മറ്റ് വടക്കൻ എമിറേറ്റുകളിലും താമസിക്കുന്ന ഇന്ത്യൻ പ്രവാസികൾക്ക് കോൺസുലർ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
അറ്റസ്റ്റേഷൻ ആവശ്യമുള്ളവർ ഒറിജിനൽ രേഖകൾ, അവയുടെ ഫോട്ടോകോപ്പികൾ, സാധുതയുള്ള പാസ്‌പോർട്ട്, എമിറേറ്റ്സ് ഐഡി എന്നിവയുമായി എത്തേണ്ടതുണ്ട്.
സുഗമമായ പ്രക്രിയ ഉറപ്പാക്കാൻ ആവശ്യമായ ഫീസും കോൺസുലേറ്റ് മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരമുള്ള മറ്റ് അനുബന്ധ രേഖകളും കരുതണമെന്ന് അധികൃതർ അറിയിച്ചു.
ഇന്ത്യൻ സമൂഹത്തിനായി ഇത്തരം ഒരു മികച്ച അവസരം ഒരുക്കിയ ദുബായ് ഇന്ത്യൻ കോൺസുലേറ്റിന് ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രസിഡന്റ് നിസാർ തളങ്കര നന്ദി അറിയിച്ചു.
