വേനൽക്കാല അവധിക്കാലം ആനന്ദകരമാക്കാൻ വിപുലമായ ഒരുക്കങ്ങളുമായി ഷാർജയിലെ ബീച്ചുകൾ

  1. Home
  2. Global Malayali

വേനൽക്കാല അവധിക്കാലം ആനന്ദകരമാക്കാൻ വിപുലമായ ഒരുക്കങ്ങളുമായി ഷാർജയിലെ ബീച്ചുകൾ

varkala beach


 

വേനൽക്കാല അവധിക്കാലം ആനന്ദകരമാക്കാൻ സഞ്ചാരികൾക്കായി വിപുലമായ ഒരുക്കങ്ങളുമായി ഷാർജയിലെ ബീച്ചുകൾ. അറബിക്കടലിന്റെയും ഒമാൻ ഉൾക്കടലിന്റെയും മനോഹരമായ തീരപ്രദേശങ്ങളുള്ള ഷാർജ എമിറേറ്റ്, എല്ലാ പ്രായത്തിലുമുള്ള സന്ദർശകർക്കും കുടുംബങ്ങൾക്കും അനുയോജ്യമായ രീതിയിലാണ് ബീച്ചുകളും അനുബന്ധ വിനോദകേന്ദ്രങ്ങളും ഒരുക്കിയിരിക്കുന്നത്. നീന്തലിനും നടത്തത്തിനും അപ്പുറം കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ ആസ്വദിക്കാൻ കഴിയുന്ന വിനോദങ്ങളും വിജ്ഞാനപ്രദമായ കാഴ്ചകളും ഇവിടെയുണ്ട്. സുരക്ഷിതത്വത്തിനും സ്വകാര്യതയ്ക്കും മുൻഗണന നൽകിക്കൊണ്ട് രാജ്യാന്തര നിലവാരത്തിലുള്ള അത്യാധുനിക സൗകര്യങ്ങളാണ് ഓരോ തീരത്തും ഒരുക്കിയിരിക്കുന്നത്.