ദുബായിൽ 50 കോടിയുടെ വികസന പദ്ധതികൾക്ക് ഷെയ്ഖ് ഹംദാന്റെ അനുമതി

  1. Home
  2. Global Malayali

ദുബായിൽ 50 കോടിയുടെ വികസന പദ്ധതികൾക്ക് ഷെയ്ഖ് ഹംദാന്റെ അനുമതി

sheikh hamdan bin mohammed bin rashid al maktoum


 

ദുബായ് 2040 അർബൻ മാസ്റ്റർ പ്ലാനിന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി നഗരസൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനുമായി ദുബായ് മുനിസിപ്പാലിറ്റിയുടെ വിപുലമായ പുതിയ വികസന പദ്ധതികൾക്കും സംരംഭങ്ങൾക്കും ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും അനുമതി നൽകി.മേഖലയിലെ തന്നെ ആദ്യത്തെ സംയോജിത ഫാൽക്കൺ മാർക്കറ്റ്, ദുബായ് ക്രീക്ക് ലൈറ്റിങ് പ്രൊജക്റ്റ്, നിർമിതബുദ്ധി(എഐ) അധിഷ്ഠിത പാർക്ക് ഡിസൈൻ ചലഞ്ച് തുടങ്ങിയ നൂതന പദ്ധതികളാണ് ഇതിൽ ഉൾപ്പെടുന്നത്. ജനങ്ങളെയും അവരുടെ ജീവിതസന്തോഷത്തെയും മുൻനിർത്തി, സുസ്ഥിരതയും ആധുനിക സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്തിയാണ് ഭാവി ദുബായ് നഗരത്തെ രൂപകൽപ്പന ചെയ്യുന്നതെന്ന് ഷെയ്ഖ് ഹംദാൻ വ്യക്തമാക്കി. യുഎഇയുടെ സാംസ്കാരിക തനിമയും ദേശീയതയും കാത്തുസൂക്ഷിച്ചുകൊണ്ട് തന്നെ ആഗോളതലത്തിൽ ഏറ്റവും മികച്ച നഗരമായി ദുബായിയെ മാറ്റുകയാണ് ഈ പദ്ധതികളിലൂടെ ലക്ഷ്യമിടുന്നത്.