പഠനത്തിൽ മികവു കാട്ടിയ കുട്ടികൾക്ക് സ്കോളർഷിപ് നൽകാൻ ഉത്തരവിട്ട് ഷെയ്ഖ് ഹംദാൻ

  1. Home
  2. Global Malayali

പഠനത്തിൽ മികവു കാട്ടിയ കുട്ടികൾക്ക് സ്കോളർഷിപ് നൽകാൻ ഉത്തരവിട്ട് ഷെയ്ഖ് ഹംദാൻ

hamdan-bin-mohammed


പഠനത്തിൽ മികവു കാട്ടിയ 50 കുട്ടികൾക്ക് തുടർ വിദ്യാഭ്യാസത്തിനു സ്‌കോളർഷിപ്പും സാമ്പത്തിക സഹായവും നൽകാൻ ദുബായ് കിരീടാവകാശി ഷെയഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തും നിർദേശിച്ചു. കുട്ടികളുമായി ആശയ വിനിമയം നടത്തിയ ശേഷമാണ് പ്രോൽസാഹന സമ്മാനങ്ങൾക്ക് ഉത്തരവു നൽകിയത്.

ഷെയ്ഖ് ഹംദാൻ കൂടിക്കാഴ്ച നടത്തിയ 50 കുട്ടികളിൽ 25 പേർ പ്രവാസികളായിരുന്നു. 2021 - 22 അക്കാദമിക വർഷം എമിറേറ്റിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എറ്റവും മികവു കാട്ടിയ കുട്ടികളെ ഇലക്ട്രോണിക് സാങ്കേതിക സഹായത്തോടെയാണു തിരഞ്ഞെടുത്തത്. ഇമറാത്തി കുട്ടികൾക്ക് രാജ്യത്തിനകത്തോ പുറത്തോ ഉള്ള ഏറ്റവും മികച്ച സർവകലാശാലകളിൽ സ്കോളർഷിപ്പോടെ പഠിക്കാൻ അവസരം ലഭിക്കും. പ്രവാസി കുട്ടികൾക്ക് രാജ്യത്തെ മികച്ച സർവകലാശാലകളിൽ പഠിക്കുന്നതിനു സാമ്പത്തിക സഹായം നൽകും. ഇവർക്കു ഗോൾഡൻ വീസ അനുവദിക്കാനും കിരീടാവകാശി നിർദേശം നൽകി.