യുഎഇയുടെ ഭാവി സുരക്ഷിതമാക്കാൻ വ്യക്തമായ ദീർഘകാല കാഴ്ചപ്പാട്: ഷെയ്ഖ് മുഹമ്മദ്

  1. Home
  2. Global Malayali

യുഎഇയുടെ ഭാവി സുരക്ഷിതമാക്കാൻ വ്യക്തമായ ദീർഘകാല കാഴ്ചപ്പാട്: ഷെയ്ഖ് മുഹമ്മദ്

uae president sheikh mohammed bin zayed al nahyan


ആഗോളതലത്തിൽ അതിവേഗം മാറുന്ന സാഹചര്യങ്ങളിലും യുഎഇയുടെ ഭാവി സുരക്ഷിതമാക്കാൻ വ്യക്തമായ ദീർഘകാല കാഴ്ചപ്പാടുണ്ടെന്ന് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. രാജ്യത്തിന്റെ വികസനക്കുതിപ്പ് തുടരാനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും കൂട്ടിച്ചേർത്തു.വരുംതലമുറയുടെ ഉന്നമനം ലക്ഷ്യമിട്ട് വിപുലമായ കർമപദ്ധതികൾക്ക് യുഎഇ രൂപം നൽകി. സാമ്പത്തിക ഭദ്രത വർധിപ്പിക്കാൻ വിഭവങ്ങൾ കാര്യക്ഷമമായി വിനിയോഗിക്കും. സമാധാനപരമായ സഹവർത്തിത്വവും രാജ്യാന്തര ബന്ധങ്ങൾ ശക്തിപ്പെടുത്തലുമാണ് യുഎഇ വിദേശനയത്തിന്റെ കാതൽ. ആഗോള പ്രതിസന്ധികൾക്കിടയിലും രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ പൂർണ സുരക്ഷിതമാണെന്നും ചൂണ്ടിക്കാട്ടി. നൂതന സാങ്കേതികവിദ്യയുസഹായത്തോടെ ഭരണസംവിധാനം കൂടുതൽ സുതാര്യമാക്കും.

പുതിയ പദ്ധതികളുടെ പ്രായോഗികത ഉറപ്പാക്കാൻ വിപുലമായ പരിശോധനാ സംവിധാനങ്ങൾ ഒരുക്കി. ഓരോ വിദ്യാർഥിക്കും മികച്ച വിദ്യാഭ്യാസവും തൊഴിലവസരങ്ങളും ഉറപ്പാക്കാൻ പ്രത്യേക ഫണ്ടുകൾ മാറ്റിവച്ചു. വികസന പ്രവർത്തനങ്ങളിൽ യുവാക്കളുടെ പങ്കാളിത്തം ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിയെന്നും വിശദീകരിച്ചു.