യുഎഇ പ്രസിഡന്റിനെ പ്രശംസിച്ച് ഷെയ്ഖ് മുഹമ്മദ്

  1. Home
  2. Global Malayali

യുഎഇ പ്രസിഡന്റിനെ പ്രശംസിച്ച് ഷെയ്ഖ് മുഹമ്മദ്

uae president sheikh mohammed bin zayed al nahyan


 

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ ‘രാജ്യത്തിന്റെ ആത്മാവ്’ എന്ന് വിശേഷിപ്പിച്ച് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.പൊതുസേവനത്തിൽ ആറു പതിറ്റാണ്ടിലെ അനുഭവങ്ങളും ചിന്തകളും ഉൾപ്പെടുത്തി പുറത്തിറക്കുന്ന ‘ദ് മെസേജസ്’ എന്ന പുസ്തകത്തിലാണ് പ്രസിഡന്റിന്റെ നേതൃത്വത്തെ അഭിനന്ദിച്ചത്. സഹോദരനും സുഹൃത്തും ജീവിതത്തിലെ സഹയാത്രികനുമായി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദിനെ വിശേഷിപ്പിച്ച അദ്ദേഹം, രാജ്യസുരക്ഷയും സ്ഥിരതയും യുവതലമുറയുടെ പ്രതീക്ഷകളും ശക്തിപ്പെടുത്തുന്നതിൽ പ്രസിഡന്റിന്റെ പങ്ക് എടുത്തുപറഞ്ഞു.

ഒരു കുട്ടി സുരക്ഷിതമായി സ്കൂളിലേക്ക് പോകുകയും രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ആത്മവിശ്വാസത്തോടെ സ്വപ്നം കാണുകയും ചെയ്യുന്നത് ഭരണനേതൃത്വത്തിന്റെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. വിദ്യാഭ്യാസത്തെ ദേശീയ മുൻഗണനയാക്കി മാറ്റിയതും സമ്പത്തിനെ പുതിയ സാമ്പത്തിക മേഖലകളും ഭാവി വ്യവസായങ്ങളും സൃഷ്ടിക്കാൻ ഉപയോഗിച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഷെയ്ഖ് സായിദിൽനിന്ന് ലഭിച്ച മഹത്തായ പൈതൃകത്തിനപ്പുറം യുഎഇയുടെ സ്ഥിരത ശക്തിപ്പെടുത്തുകയും സമ്പദ്‌വ്യവസ്ഥ വൈവിധ്യവൽകരിക്കുകയും ആഗോള ബന്ധങ്ങൾ വിപുലപ്പെടുത്തുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.