പാസ്‌പോർട്ടിൽ ഒറ്റപ്പേരുള്ളവർക്കും യുഎഇയിൽ പ്രവേശിക്കാം

  1. Home
  2. Global Malayali

പാസ്‌പോർട്ടിൽ ഒറ്റപ്പേരുള്ളവർക്കും യുഎഇയിൽ പ്രവേശിക്കാം

passport


പാസ്പോർട്ടിൽ ഒറ്റപ്പേര് മാത്രമുള്ളവർക്കും നിബന്ധനകൾക്ക് വിധേയമായി യുഎഇയിൽ പ്രവേശനം അനുവദിക്കും. ഇത് സംബന്ധിച്ചുള്ള പുതിയ മാർഗനിർദേശങ്ങൾ യുഎഇ നാഷണൽ അഡ്വാൻസ് ഇൻഫർമേഷൻ സെന്ററിൽ നിന്ന് ലഭിച്ചതായി എയർ ഇന്ത്യ അറിയിച്ചു. യുഎഇയിലെ എല്ലാ ട്രാവൽ ഏജൻസികൾക്കും എയർ ഇന്ത്യ പുതുക്കിയ സർക്കുലർ അയച്ചിട്ടുണ്ട്. 

പാസ്പോർട്ടിൽ അവസാന പേജിൽ പരാമർശിച്ചിരിക്കുന്ന പിതാവിന്റെയോ കുടുംബത്തിന്റെയോ പേര് യുഎഇ വീസ അനുവദിക്കുന്നതിന് സ്വീകാര്യമാണ്. പാസ്‌പോർട്ടിൽ ഒരു പേര് മാത്രമേയുള്ളൂവെങ്കിലും പാസ്പോർട്ടിന്റെ രണ്ടാമത്തെ പേജിൽ പിതാവിന്റെ പേരോ കുടുംബ പേരോ ഉണ്ടെങ്കിൽ 
സന്ദർശക വിസയിലും യുഎഇയിൽ പ്രവേശിക്കാമെന്ന് പുതിയ സർക്കുലർ പറയുന്നു.