ദുബായിൽ പ്രത്യേക ബസ്-ടാക്സി പാതകൾ വിപുലീകരിക്കുന്നു
പൊതുഗതാഗതം വേഗത്തിലാക്കി യാത്രാസമയം കുറയ്ക്കാൻ ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) പ്രത്യേക ബസ്-ടാക്സി പാതകൾ വിപുലീകരിക്കുന്നു.14.5 കിലോമീറ്റർ നീളുന്ന പുതിയ പദ്ധതിയുടെ 30 ശതമാനം ജോലികൾ ഇതിനകം പൂർത്തിയായി. ചുവപ്പു നിറത്തിൽ അടയാളപ്പെടുത്തിയ പ്രത്യേക പാതകളിൽ പ്രവേശിക്കുന്ന സ്വകാര്യ വാഹനങ്ങൾക്ക് 600 ദിർഹം പിഴ ചുമത്തും. ഗതാഗതക്കുരുക്കു കുറയ്ക്കാൻ പദ്ധതി സഹായിക്കുമെന്ന് ആർടിഎ ഡയറക്ടർ ജനറൽ മത്തർ അൽ തായർ വ്യക്തമാക്കി. പൊതുഗതാഗത ഉപയോഗം 30 ശതമാനം വരെ വർധിക്കുമെന്നാണു പ്രതീക്ഷ.
