ബലി പെരുന്നാൾ പ്രമാണിച്ച് റേഡിയോ കേരളം 1476 എ.എമ്മില് പ്രത്യേക പരിപാടികൾ

  1. Home
  2. Global Malayali

ബലി പെരുന്നാൾ പ്രമാണിച്ച് റേഡിയോ കേരളം 1476 എ.എമ്മില് പ്രത്യേക പരിപാടികൾ

eid ul fitr


ബലി പെരുന്നാൾ പ്രമാണിച്ച് റേഡിയോ കേരളം 1476 എ.എം പ്രത്യേക പരിപാടികൾ പ്രക്ഷേപണം ചെയ്യുന്നു.പെരുന്നാൾ ദിനമായ മേയ് 27 ബുധനാഴ്ച യുഎഇ സമയം ഉച്ചയ്ക്ക് 2ന്, പണ്ഡിതശ്രേഷ്ഠരും പ്രമുഖ വ്യക്തിത്വങ്ങളും ബലിപെരുന്നാളിൻ്റെ മഹത്വം പങ്കുവെയ്ക്കുന്ന 'ബക്രീദ് മുബാറക്' എന്ന പരിപാടി ഉണ്ടായിരിക്കും.രാത്രി 9 മുതൽ ബലിപെരുന്നാളിൻ്റെ സന്ദേശമടങ്ങിയ സംഗീത പരിപാടി 'Bakrid Special Majlis' പ്രക്ഷേപണം ചെയ്യും.റേഡിയോ കേരളത്തിൻ്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ, Bakrid Special Majlis'ൻ്റെ തത്സമയ സംപ്രേഷണം ലഭ്യമായിരിക്കും.കൂടാതെ മറ്റ് പതിവ് പ്രോഗ്രാമുകളിലും ബലിപെരുന്നാൾ വിശേഷങ്ങളും ആശംസകളും ഉൾപ്പെടുത്തും.