ദുബായ് നഗരത്തിന് കരുത്തായി 'തസ്‌രീഫ്': ദെയ്റയിലെ മഴവെള്ള ഡ്രെയിനേജ് പദ്ധതി പുരോഗതിയിൽ

  1. Home
  2. Global Malayali

ദുബായ് നഗരത്തിന് കരുത്തായി 'തസ്‌രീഫ്': ദെയ്റയിലെ മഴവെള്ള ഡ്രെയിനേജ് പദ്ധതി പുരോഗതിയിൽ

s


കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കാൻ സജ്ജമായ അത്യാധുനിക അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി ദുബായ് ദെയ്റയിൽ നടപ്പിലാക്കുന്ന മഴവെള്ള ഡ്രെയിനേജ് പദ്ധതിയുടെ പുരോഗതി ദുബായ് മുനിസിപാലിറ്റി ഡയറക്ടർ ജനറൽ മർവാൻ അഹമ്മദ് ബിൻ ഗാലിത്ത വിലയിരുത്തി. 50 കോടി ദിർഹം ചെലവിൽ നിർമിക്കുന്ന ഈ വൻകിട പദ്ധതിയുടെ ഒന്നാം ഘട്ടം 36 ശതമാനം പൂർത്തിയായി. 2027 അവസാനത്തോടെ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 4,700 ഹെക്ടറിലായി വ്യാപിച്ചുകിടക്കുന്ന 13 സുപ്രധാന മേഖലകൾക്കാണ് ഈ പദ്ധതിയിലൂടെ ഗുണം ലഭിക്കുക. അൽ ഖുസൈസ്, ഊദ് അൽ മുതീന, മിസ്ഹർ, അൽ ത്വവാർ, മുഹൈസിന, അൽ നഹ്‌ദ, അൽ ഗർഹൂദ്, അൽ റാഷിദിയ തുടങ്ങി നഗരത്തിലെ തിരക്കേറിയ ഭാഗങ്ങളിൽ 60 കിലോമീറ്റർ നീളത്തിലുള്ള ഡ്രെയിനേജ് ശൃംഖലയാണ് വികസിപ്പിക്കുന്നത്. അത്യാധുനിക എൻജിനീയറിങ് സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തിയാണ് നിർമ്മാണം. ജനങ്ങളുടെ ദൈനംദിന ജീവിതത്തെയോ ബിസിനസ് പ്രവർത്തനങ്ങളെയോ ബാധിക്കാത്ത രീതിയിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരിക്കുന്നത്. മലയാളി വ്യാപികളടക്കം ഒട്ടേറെ ഇന്ത്യ