ഒമാനിൽ ഒക്ടോബർ, നവംബർ മാസങ്ങളിൽ താപനില ഉയരും
ഒമാന്റെ വടക്കന്‍ ഭാഗങ്ങളില്‍ ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ ശരാശരിയേക്കാള്‍ ഉയര്‍ന്ന താപനില പ്രതീക്ഷിക്കുന്നതായി ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കന്‍, തെക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ താപനില കുറവായിരിക്കും
സുല്‍ത്താനേറ്റിന്റെ കിഴക്കന്‍ തീരങ്ങളിലും പരിസര പ്രദേശങ്ങളിലും ഒക്ടോബറില്‍ ശരാശരിയേക്കാള്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നവംബറില്‍ ഒമാനില്‍ ശരാശരിയേക്കാള്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് കരുതുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.