യുഎഇയിൽ താപനില 48 ഡിഗ്രി വരെ ഉയർന്നേക്കും

  1. Home
  2. Global Malayali

യുഎഇയിൽ താപനില 48 ഡിഗ്രി വരെ ഉയർന്നേക്കും

Summer Solstice


 

യുഎഇയിൽ വരും ദിവസങ്ങളിൽ താപനില 48 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നു ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (എൻസിഎം) അറിയിച്ചു. അബുദാബി അൽ ദഫ്റ മേഖലയിലെ മെസൈറയിലായിരുന്നു രാജ്യത്ത് ഇന്നലെ അനുഭവപ്പെട്ട കൂടിയ താപനില (47.8 ഡിഗ്രി സെൽഷ്യസ്) രേഖപ്പെടുത്തിയത്. ചൂട് ഉയരുന്ന സാഹചര്യത്തിൽ പുറത്തിറങ്ങുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ധരും ഓർമിപ്പിച്ചു. 12.30 മുതൽ 3 വരെ ഉച്ചവിശ്രമം അനുവദിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞദിവസം 11 മണിയോടെ തന്നെ അസഹനീയമായ ചൂട് അനുഭവപ്പെട്ടതായി തൊഴിലാളികൾ പറഞ്ഞു.വരും ദിവസങ്ങളിൽ മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെ വേഗത്തിൽ തെക്കുപടിഞ്ഞാറ്, വടക്കുപടിഞ്ഞാറ് ദിശകളിൽനിന്നു കാറ്റ് വീശാനും പൊടിപടലങ്ങൾ ഉയരാനും സാധ്യതയുണ്ട്. പടിഞ്ഞാറൻ തീരപ്രദേശങ്ങളിൽ കടലിൽ കാറ്റിന്റെ വേഗം 40 കിലോമീറ്റർ വരെ ഉയർന്നേക്കും. ഈർപ്പം വർധിക്കുന്നതിനാൽ തിങ്കളാഴ്ച മുതൽ ചിലയിടങ്ങളിൽ പുലർച്ചെ മൂടൽ മഞ്ഞിനും മൂടിക്കെട്ടിയ അന്തരീക്ഷത്തിനും സാധ്യതയുണ്ടെന്നും വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകി.