ഒമാനിൽ പഴയ നോട്ടുകൾ മാറ്റിയെടുക്കാനുള്ള സമയപരിധി അവസാനിക്കുന്നു

  1. Home
  2. Global Malayali

ഒമാനിൽ പഴയ നോട്ടുകൾ മാറ്റിയെടുക്കാനുള്ള സമയപരിധി അവസാനിക്കുന്നു

omani riyal


 

ഒമാന്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാന്‍ (സിബിഒ) പിന്‍വലിച്ച പഴയ ബാങ്ക് നോട്ടുകള്‍ മാറ്റിയെടുക്കുന്നതിനുള്ള സമയപരിധി സെപ്റ്റംബര്‍ 21ന് അവസാനിക്കും.2020ലെ ആറാം പതിപ്പിന് മുൻപ് പുറത്തിറക്കിയ നോട്ടുകളാണ് ഇത്തരത്തില്‍ മാറ്റിയെടുക്കേണ്ടത്. ഈ നോട്ടുകള്‍ ഒമാനില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ബാങ്കുകള്‍ വഴിയും മാറ്റിയെടുക്കാവുന്നതാണ്. സെപ്റ്റംബർ 21 തിങ്കളാഴ്ച ബാങ്ക് പ്രവൃത്തി സമയം അവസാനിക്കുന്നത് വരെയാണ് ഇതിനായി സമയം അനുവദിച്ചിരിക്കുന്നത്.