ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പിന്റെ മുന്നൊരുക്ക ക്യാമ്പിനായി ജർമൻ ടീം ഒമാനിൽ

  1. Home
  2. Global Malayali

ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പിന്റെ മുന്നൊരുക്ക ക്യാമ്പിനായി ജർമൻ ടീം ഒമാനിൽ

FIFA


ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പിന്റെ മുന്നൊരുക്ക ക്യാമ്പിനായി ജർമൻ ടീം ഒമാനിലെത്തും. നംവബർ 14 മുതൽ 18വരെ ബൗശർ സുൽത്താൻ ഖാബൂസ് സ്‌പോർട്‌സ് കോംപ്ലക്‌സിലായിരിക്കും കോച്ച് ഹൻസി ഫ്ളിക്കിന്റെ നേതൃത്വത്തിൽ ജർമൻ ടീം പരിശീലനം നടത്തുക.

ഇത് സംബന്ധിച്ച് ഒമാൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് സലീം ബിൻ സഈദ് അൽ വഹൈബി ജർമ്മൻ ഫുട്ബാൾ അധികൃതരുമായി ധാരണയിലെത്തിയതായി ഒമാൻ ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു. ഒമാൻ സാംസ്‌കാരിക-കായിക-യുവജന മന്ത്രാലയവുമായി ഏകോപിപ്പിച്ചാണ് ജർമനിയുമായി ധാരണയിലെത്തിയിരിക്കുന്നത്. ഒമാൻ ദേശീയ ടീമുമായി സൗഹൃദ മത്സരവും നടത്തും.