വിമാനത്താവളങ്ങള്ക്കും വിശുദ്ധ നഗരങ്ങള്ക്കും നേരെ ആക്രമണം നടത്തുന്ന ഹൂതികള് വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് സൗദി
വിമാനത്താവളങ്ങള്ക്കും വിശുദ്ധ നഗരങ്ങള്ക്കും നേരെ ആക്രമണം നടത്തുന്ന ഹൂതികള് വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് സൗദി മന്ത്രിസഭാ യോഗത്തിന്റെ മുന്നറിയിപ്പ്. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുമെന്നും അന്താരാഷ്ട്ര കപ്പല് ഗതാഗതത്തിന് ഭീഷണി ഉയര്ത്താന് ആരെയും അനുവദിക്കില്ലെന്നും റിയാദില് ചേര്ന്ന യോഗത്തില് സൗദി വ്യക്തമാക്കി. ആക്രമണം നേരിട്ട ഈസ്റ്റ് വെസ്റ്റ് എണ്ണ പൈപ്പ് ലൈനിലെ വിതരണം വേഗത്തില് പുനഃസ്ഥാപിക്കാന് കഴിഞ്ഞതായി യോഗം വിലയിരുത്തി.
വിമാനത്താവളങ്ങള്ക്കും വിശുദ്ധ നഗരങ്ങള്ക്കും നേരെ ആക്രമണം നടത്തുന്ന ഹൂതി ഭീകരര് വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് സൗദി മന്ത്രിസഭാ യോഗം മുന്നറിയിപ്പ് നല്കി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീര് മുഹമ്മദ് ബിന് സല്മാന്റെ അധ്യക്ഷതയിലാണ് റിയാദില് മന്ത്രിസഭാ യോഗം ചേര്ന്നത്. മക്കയ്ക്കും മദീനയ്ക്കും വിമാനത്താവളങ്ങള്ക്കും സിവിലിയന് കേന്ദ്രങ്ങള്ക്കും നേരെ നടക്കുന്ന ആക്രമണങ്ങള് വിദേശ രാജ്യങ്ങളുടെ സഹകരണത്തോടെ ചെറുക്കുമെന്ന് യോഗം വ്യക്തമാക്കി.
