അങ്കണവാടി, ഐസിഡിഎസ് ജീവനക്കാര്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ ലഭ്യമാക്കാന്‍ അനുമതി നല്‍കി സംസ്ഥാന സര്‍ക്കാര്‍
അങ്കണവാടി, ഐസിഡിഎസ് ജീവനക്കാര്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ ലഭ്യമാക്കാന്‍ അനുമതി നല്‍കി സംസ്ഥാന സര്‍ക്കാര്‍. 35,291 സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങാനാണ് അനുമതി നല്‍കിയത്. ഇതിനായി 41.64 കോടി രൂപ ചെലവിടും.
സംസ്ഥാനത്ത് 33120 അങ്കണവാടി വര്‍ക്കമാര്‍മാരും 1327 ഐസിഡിഎസ് ലേഡീസ് സൂപ്പര്‍ വൈസര്‍മാര്‍ക്കും 152 കോഡിനേറ്റര്‍മാര്‍ക്കുമായിരിക്കും ഫോണ്‍ ലഭിക്കുക. 692 എണ്ണം ബഫര്‍ സ്റ്റോക്കായും വാങ്ങും. ഒരു ഫോണിനായി 11800 രൂപയാണ് സര്‍ക്കാര്‍ ചെലവിടുക.
മാസങ്ങളായുള്ള അങ്കണവാടി ജീവനക്കാരുടെ പ്രശ്‌നത്തിനാണ് ഇതോടെ പരിഹാരമാകുന്നത്. പലപ്പോഴും ഫോണ്‍ തടസപ്പെടുന്നതുമൂലം ജീവനക്കാര്‍ വലിയ ബുദ്ധിമുട്ടിലായിരുന്നു. തുടര്‍ന്ന് ഇക്കാര്യം മന്ത്രി ബിന്ദുകൃഷ്ണയെ അറിയിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ജീവനക്കാര്‍ക്ക് സ്മാര്‍ട്ട്് ഫോണ്‍ വാങ്ങി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
പോഷണ്‍ ആപ്പില്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതിനായി അങ്കണവാടി ജീവനക്കാര്‍ക്ക് ഫോര്‍ജി ഫോണും, സിമ്മുമാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയത്. കൃത്യമായി നെറ്റ്വര്‍ക്ക് കിട്ടാത്തതിനാല്‍ സ്വന്തം ഫോണിലാണ് അങ്കണവാടി ജീവനക്കാര്‍ പോഷണ്‍ ആപ്പ് ഉപയോഗിച്ചിരുന്നത്. ഇത് കാരണം ഫോണ്‍ ഹാങ്ങ് ആവുകയും പുതിയ ഫോണ്‍ വാങ്ങുന്നതിന് ലോണ്‍ എടുക്കേണ്ട സാഹചര്യം വരെ ഉണ്ടാവുകയും ചെയ്തിരുന്നു.
