യുഎഇ യുദ്ധത്തെ പിന്തുണച്ചിട്ടില്ല; സമാധാനത്തിന്റെ പക്ഷത്ത്‌ തുടരും: അൻവർ ഗർഗാഷ്

  1. Home
  2. Global Malayali

യുഎഇ യുദ്ധത്തെ പിന്തുണച്ചിട്ടില്ല; സമാധാനത്തിന്റെ പക്ഷത്ത്‌ തുടരും: അൻവർ ഗർഗാഷ്

uae


യുഎഇ ഒരിക്കലും യുദ്ധത്തെ പിന്തുണച്ചിട്ടില്ലെന്നും സമാധാനത്തിന്റെയും പ്രാദേശിക സ്ഥിരതയുടെയും വക്താവായി തുടരുമെന്നും യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്‌ടാവ് ഡോ. അൻവർ ഗർഗാഷ്. സമീപകാല പ്രതിസന്ധി ഘട്ടത്തിൽ യുഎഇ നേതൃത്വം വിവേകവും സാഹചര്യത്തിനനുസരിച്ചുള്ള വഴക്കവും സമന്വയിപ്പിച്ചാണ് കാര്യങ്ങൾ കൈകാര്യം ചെയ്‌തതെന്ന് അദ്ദേഹം പറഞ്ഞു. എക്‌സിൽ പങ്കുവച്ച സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

വാഷിങ്ടണും തെഹ്റാനും തമ്മിൽ പ്രതീക്ഷിക്കുന്ന ധാരണ സംഘർഷത്തിന്റെ അധ്യായം അവസാനിപ്പിച്ച് രാഷ്‌ട്രീയ പരിഹാരത്തിനുള്ള പുതിയ വഴിതുറക്കുമെന്ന് യുഎഇ പ്രതീക്ഷിക്കുന്നു. രാജ്യത്തിന്റെ നിലപാടുകളിൽ വിവേകവും ദൃഢതയും നിലനിർത്തി ആവശ്യമായ ഘട്ടങ്ങളിൽ സൗകര്യപ്രദമായ സമീപനം സ്വീകരിക്കാനാണ് യുഎഇ ശ്രമിച്ചത്‌. തങ്ങൾ യുദ്ധത്തിന്റെ വക്താക്കളല്ല. അതേസമയം രാജ്യത്തിന്റെ പരമാധികാരവും ദേശീയ താൽപര്യങ്ങളും സംരക്ഷിക്കാനുള്ള പ്രതിബദ്ധതയിൽ ഉറച്ചുനിൽക്കുമെന്നും ഗർഗാഷ് പറഞ്ഞു.

സംഘർഷം കുറയ്‌ക്കാനും രാഷ്‌ട്രീയ പരിഹാരത്തിലേക്ക് നീങ്ങാനുമാണ് യുഎഇ നിരന്തരം ആഹ്വാനം ചെയ്‌തിരുന്നത്‌. സംഘർഷത്തിൽ യുഎഇ കക്ഷിയായിരുന്നില്ല. യുദ്ധസാഹചര്യം ഒഴിവാക്കാനായി ഇരുരാജ്യത്തിനുമിടയിൽ മാധ്യസ്ഥ്യശ്രമം നടത്തിയിരുന്നുവെന്നും അദ്ദേഹം നേരത്തേ വ്യക്തമാക്കിയിരുന്നു.