കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് സൗദിയിലേക്കുള്ള മൂന്ന് വിമാനങ്ങൾ റദ്ദാക്കി; റിയാദ് ആക്രമണത്തിൽ അപലപിച്ച് ഇന്ത്യ

  1. Home
  2. Global Malayali

കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് സൗദിയിലേക്കുള്ള മൂന്ന് വിമാനങ്ങൾ റദ്ദാക്കി; റിയാദ് ആക്രമണത്തിൽ അപലപിച്ച് ഇന്ത്യ

flight service


റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതി ആക്രമണത്തെത്തുടർന്ന് കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള മൂന്ന് സൗദി വിമാന സർവീസുകൾ റദ്ദാക്കി. രാവിലെ 9.55-ന്റെ സൗദി എയർലൈൻസ് (SV 713), 9.10-ന്റെ ഫ്ലൈനാസ് (XY 328), രാത്രി 8.15-ന്റെ എയർ ഇന്ത്യ എക്സ്പ്രസ് (IX 321) എന്നിവയാണ് റദ്ദാക്കിയത്. പെട്ടെന്നുള്ള സർവീസ് റദ്ദാക്കൽ കാരണം നൂറുകണക്കിന് പ്രവാസി യാത്രക്കാരാണ് ദുരിതത്തിലായത്.

അതിനിടെ, റിയാദ് വിമാനത്താവളത്തിന് നേരെ നടന്ന ഹൂതി ആക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും 309 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സൗദി അറേബ്യ സ്ഥിരീകരിച്ചു. ഫെബ്രുവരിയിൽ പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ചതിനു ശേഷം സൗദിക്കു നേരെയുണ്ടാകുന്ന ഏറ്റവും വലിയ ആക്രമണമാണിത്. ആക്രമണത്തെ ശക്തമായി അപലപിച്ച ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം, സാധാരണക്കാർക്കും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള ആക്രമണം അസ്വീകാര്യമാണെന്നും സൗദി ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും വ്യക്തമാക്കി.