ഗതാഗത നിയമ ലംഘനം: ഷാർജയിൽ പിഴയിളവ് ഈ മാസം 10 വരെ

  1. Home
  2. Global Malayali

ഗതാഗത നിയമ ലംഘനം: ഷാർജയിൽ പിഴയിളവ് ഈ മാസം 10 വരെ

s


ഗതാഗത നിയമലംഘനത്തിനുള്ള പിഴകളിൽ 50% വരെ ഇളവും ബ്ലാക്ക് പോയിന്റുകൾ ഒഴിവാക്കുന്നതിനുമുള്ള സമയപരിധി ഈ മാസം 10ന് അവസാനിക്കും. ഇതുവരെ ആനുകൂല്യം പ്രയോജനപ്പെടുത്താത്തവർ എത്രയും വേഗം മുന്നോട്ടുവരണമെന്ന് പൊലീസ് അഭ്യർഥിച്ചു.മറ്റുള്ളവരുടെ ജീവന് ഭീഷണിയാകുംവിധം ഗുരുതര ഗതാഗത നിയമലംഘനങ്ങൾ നടത്തിയവർക്ക് ഇളവ് ലഭിക്കില്ല. ഷാർജ പൊലീസ് സ്മാർട്ട് ആപ്പിലോ MOI UAE ആപ്പിലൂടെയോ പിഴ അടയ്ക്കാം. പിഴ അടച്ച് ഗതാഗത ഫയൽ കുറ്റമറ്റതാക്കണമെന്ന് ഷാർജ പൊലീസ് അഭ്യർഥിച്ചു.