ഗതാഗതം കാര്യക്ഷമമാക്കി; ദുബായിൽ റോഡപകട മരണങ്ങൾ കുറഞ്ഞു
2025 അവസാന പാദത്തിൽ ദുബായിൽ റോഡപകടമരണ നിരക്ക് 36.8 ശതമാനം കുറഞ്ഞു. ഗതാഗത സംവിധാനത്തിലെ കാര്യക്ഷമതയാണ് ഈ നേട്ടത്തിലേക്കു നയിച്ചതെന്ന് ദുബായ് പൊലീസ് പറഞ്ഞു.ഡ്രൈവർമാരുടെ പെരുമാറ്റം തത്സമയം നിരീക്ഷിക്കുന്നതിനും അപകടകരമായ ഡ്രൈവിങ് രീതികൾ കണ്ടെത്തി നിർദേശം നൽകുന്നതിനും അത്യാധുനിക സ്മാർട്ട് സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതാണ് അപകട മരണനിരക്ക് കുറയാൻ കാരണം.
ഈ കാലയളവിൽ കാൽനട യാത്രക്കാരുടെ മരണനിരക്കിൽ 50 ശതമാനവും വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടാകുന്ന മരണങ്ങളിൽ 44 ശതമാനവും കുറവുണ്ടായി.
