ദുബായിലെ ട്രെക്ക് നിയന്ത്രണങ്ങൾക്ക് ഇളവ്

  1. Home
  2. Global Malayali

ദുബായിലെ ട്രെക്ക് നിയന്ത്രണങ്ങൾക്ക് ഇളവ്

s


ലോജിസ്റ്റിക് മേഖലയെ പിന്തുണയ്ക്കുന്നതിനായി മാർച്ച് 4 ബുധനാഴ്ച വൈകുന്നേരം വരെ ദുബായിലെ എല്ലാ റോഡുകളിലും 24 മണിക്കൂറും ട്രക്കുകൾ ഓടിക്കാൻ അനുമതിയുണ്ടെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും (ആർ‌ടി‌എ) ദുബായ് പോലീസും അറിയിച്ചു.

എന്നാൽ എയർപോർട്ട് ടണലിലും അൽ ഷിന്ദഗ ടണലിലും നിയന്ത്രണങ്ങൾ നിലനിൽക്കുമെന്നും അധികൃതർ അറിയിച്ചു. സാമ്പത്തികവും വാണിജ്യപരവുമായ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുന്നതിനും ഗതാഗത, ലോജിസ്റ്റിക് കമ്പനികളെ കാര്യക്ഷമമായി പ്രവർത്തിക്കാൻ സഹായിക്കുന്നതിനും ദുബായിയുടെ ലോജിസ്റ്റിക്കൽ സന്നദ്ധത വർദ്ധിപ്പിക്കുന്നതിനുമാണ് ഈ നീക്കം ലക്ഷ്യമിടുന്നത്.

ട്രക്ക് നിയന്ത്രണങ്ങൾ മാർച്ച് 5 വ്യാഴാഴ്ച പുനരാരംഭിക്കും.

റോഡ് സുരക്ഷയും സുഗമമായ ഗതാഗതം സാധ്യമാക്കാനും നിയമങ്ങൾ പാലിക്കാനും സഹകരിക്കാനും അധികൃതർ ഡ്രൈവർമാരോടും കമ്പനികളോടും അഭ്യർത്ഥിച്ചു