ലോകകപ്പ്: ഖത്തറിന്റെ വിമാനത്താവളങ്ങളിൽ മണിക്കൂറിൽ പറന്നിറങ്ങുന്നത് 90 വിമാനങ്ങൾ

  1. Home
  2. Global Malayali

ലോകകപ്പ്: ഖത്തറിന്റെ വിമാനത്താവളങ്ങളിൽ മണിക്കൂറിൽ പറന്നിറങ്ങുന്നത് 90 വിമാനങ്ങൾ

flight


ലോകകപ്പ് ആരാധകരെ സ്വീകരിക്കുന്ന ഖത്തറിന്റെ ഹമദ്, ദോഹ രാജ്യാന്തര വിമാനത്താവളങ്ങളിൽ 90 വിമാനങ്ങളാണ് ഓരോ മണിക്കൂറിലും വന്നുപോകുന്നത്. സന്ദർശകരെയും ആരാധകരെയും സ്വീകരിക്കാനും തിരക്ക് കൈകാര്യം ചെയ്യാനും ഇരു വിമാനത്താവളങ്ങളും പൂർണ സജ്ജമാണെന്ന് ഹമദ് വിമാനത്താവളം ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ബദർ മുഹമ്മദ് അൽമീർ വ്യക്തമാക്കി. എയർട്രാഫിക് വികസന പദ്ധതിയിലൂടെ മണിക്കൂറിൽ കൈകാര്യം ചെയ്യാവുന്ന വിമാനങ്ങളുടെ എണ്ണം നൂറായി ഉയർത്തിയിട്ടുണ്ട്. 

ഖത്തറിലേക്കു വരുന്നതും പുറത്തേക്കു പോകുന്നതുമായ വ്യോമ റൂട്ടുകൾ 17 വ്യത്യസ്ത പാതകളാക്കിയിട്ടുമുണ്ട്. കൂടുതൽ വ്യോമഗതാഗത നീക്കം ഉറപ്പാക്കുന്നതിനും സുരക്ഷ കൈവരിക്കുന്നതിനും വായുവിൽ വിമാനങ്ങൾക്ക് പ്രവേശിക്കാവുന്ന മേഖലകൾ വർധിപ്പിക്കുന്നതിനും ഇതിലൂടെ സാധിക്കും. ഒരേസമയം മൂന്നു ലാൻഡിങും ടേക്ക് ഓഫും കൈകാര്യം ചെയ്യാൻ സാധിക്കുന്ന തരത്തിലാണ് ശേഷി.