സൗദിയിൽ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു

  1. Home
  2. Global Malayali

സൗദിയിൽ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു

saudi


സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈൽ ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. തലശ്ശേരി മണോലിൽ വീട്ടിൽ സജീം ഖാലിദ്, കണ്ണൂർ ചെറുകുന്ന് സ്വദേശി ശ്രീലേഷ് ലക്ഷ്മൺ എന്നിവരാണ് മരിച്ചത്.

ദമാമിനു സമീപം ദഹ്റാൻ-ജുബൈൽ റോഡിൽ ഖത്തീഫ് സെൻട്രൽ ആശുപത്രിയുടേയും ഹാലിബട്ടൺ കമ്പനിയുടേയും സമീപം ശനിയാഴ്ച രാത്രിയോടെയാണ് അപകടമുണ്ടായത്. റാസ്തന്നൂറയിൽ നിന്നും ദമാമിലേക്ക് യാത്ര ചെയ്യുകയായിരുന്ന ഇവരുടെ കാറിലേക്ക് ഒരു സ്വദേശി യുവാവിന്റെ വാഹനം ഇടിച്ചു കയറുകയായിരുന്നു.