വീസ കാലാവധി കഴിഞ്ഞവർക്കും ഭയപ്പെടാതെ മടങ്ങിവരാം: പ്രവാസികൾക്ക് പൂർണ സുരക്ഷയും ഉറപ്പും നൽകി യുഎഇ

  1. Home
  2. Global Malayali

വീസ കാലാവധി കഴിഞ്ഞവർക്കും ഭയപ്പെടാതെ മടങ്ങിവരാം: പ്രവാസികൾക്ക് പൂർണ സുരക്ഷയും ഉറപ്പും നൽകി യുഎഇ

uae flag day


പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലും പ്രവാസികൾക്ക് പൂർണ സുരക്ഷയും ഉറപ്പും നൽകി യുഎഇ. രാജ്യത്തെ കര, വ്യോമ, കടൽ അതിർത്തികളിലൂടെയുള്ള യാത്രകൾക്ക് യാതൊരു തടസ്സവുമില്ലെന്നും വീസ കാലാവധി കഴിഞ്ഞവർക്കും ഭയപ്പെടാതെ മടങ്ങിവരാമെന്നും അധികൃതർ വ്യക്തമാക്കി. പ്രതിസന്ധഘട്ടത്തിലും വിദേശികൾക്ക് പൗരന്മാർക്ക് തുല്യമായ പരിഗണന നൽകുന്ന യുഎഇയുടെ നയം മലയാളികളടക്കമുള്ള ആയിരക്കണക്കിന് ഇന്ത്യൻ പ്രവാസികൾക്ക് വലിയ ആശ്വാസമാണ്.

മേഖലയിൽ അശാന്തി നിലനിൽക്കുന്നുണ്ടെങ്കിലും ദുബായിലെ എല്ലാ എൻട്രി പോയിന്റുകളും പൂർണ സജ്ജമാണെന്ന് ദുബായ് ഇമിഗ്രേഷൻ വിഭാഗം (ജിഡിആർഎഫ്എ) മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി അറിയിച്ചു. വിമാനത്താവളങ്ങളിലും അതിർത്തി ചെക്ക് പോസ്റ്റുകളിലും ഉദ്യോഗസ്ഥർ സേവനത്തിന് സദാ സജ്ജരാണ്. യാത്രക്കാരുടെ എണ്ണത്തിൽ നേരിയ കുറവുണ്ടെങ്കിലും നടപടിക്രമങ്ങളെല്ലാം തടസ്സമില്ലാതെയും വേഗത്തിലും നടക്കുന്നുണ്ട്.