പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്ക് യുഎഇയിൽ സമ്പൂർണ നിരോധനം; ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ സമ്പൂർണ നിരോധനം ജനുവരി ഒന്നിന് നിലവിൽ വരും. 2022 മുതൽ ഘട്ടം ഘട്ടമായി നടപ്പാക്കുന്ന നിരോധനത്തിന്റെ അവസാന ഘട്ടമാണ് ജനുവരി ഒന്നു മുതൽ നടപ്പാക്കുന്നതെന്നു കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും യുഎഇ പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തും അറിയിച്ചു.
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പ്ലേറ്റുകൾ, കട്‌ലറികൾ, ചോപ് സ്റ്റിക്കുകൾ, ബവ്റിജ് കപ്പുകൾ, അടപ്പുകൾ എന്നിവ സമ്പൂർണമായും നിരോധിക്കും. പോളിസ്റ്റൈറേൻ കപ്പുകൾ, പ്ലേറ്റുകൾ, കണ്ടെയ്നറുകൾ, പ്ലാസ്റ്റിക് സ്പൂൺ, പ്ലാസ്റ്റിക് കോട്ടൺ ബഡുകൾ, ടേബിൾ കവറുകൾ, ജ്യൂസ് കുടിക്കുന്ന സ്ട്രോകൾ എന്നിവയ്ക്ക് നിലവിൽ നിരോധനമുണ്ട്. നിരോധനം ഫലപ്രദമായി നടപ്പാക്കുന്നതിന്റെ ഭാഗമായി വ്യാപക ബോധവൽക്കരണമാണ് ദുബായ് മുനിസിപ്പാലിറ്റി നടത്തുന്നത്. ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധനകളും നടക്കും.