ബ്രൗൺ സർവകലാശാലയിലുണ്ടായ വെടിവയ്പ്പിനെയും ഓസ്‌ട്രേലിയയിലെ ഭീകരാക്രമണത്തെയും അപലപിച്ച് യുഎഇ

  1. Home
  2. Global Malayali

ബ്രൗൺ സർവകലാശാലയിലുണ്ടായ വെടിവയ്പ്പിനെയും ഓസ്‌ട്രേലിയയിലെ ഭീകരാക്രമണത്തെയും അപലപിച്ച് യുഎഇ

uae flag day


അമേരിക്കയിലെ റോഡ് ഐലൻഡിലെ ബ്രൗൺ സർവകലാശാലയിലുണ്ടായ വെടിവയ്പ്പിലും ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലും സിറിയയിലെ പാൽമിറ നഗരത്തിന് സമീപം യുഎസിന്റെയും സിറിയൻ സേനയുടെയും സംയുക്ത പട്രോളിങ്ങിന് നേരെയുണ്ടായ ഭീകരാക്രമണത്തിലും യുഎഇ ശക്തമായ അപലപിച്ചു. ഇരു സംഭവങ്ങളിലും ഒട്ടേറെ പേർക്ക് ജീവൻ നഷ്ടമാവുകയും പരുക്കേൽക്കുകയും ചെയ്തിരുന്നു.
വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് യുഎഇയുടെ ശക്തമായ നിലപാട് വ്യക്തമാക്കിയത്. സുരക്ഷയും സ്ഥിരതയും തകർക്കുന്ന ഇത്തരം ക്രിമിനൽ നടപടികളെയും എല്ലാത്തരം അക്രമങ്ങളെയും ഭീകരവാദത്തെയും യുഎഇ ശക്തമായി അപലപിക്കുകയും സ്ഥിരമായി തള്ളിക്കളയുകയും ചെയ്യുന്നതായി മന്ത്രാലയം ആവർത്തിച്ചു വ്യക്തമാക്കി. മരിച്ചവരുടെ കുടുംബങ്ങളെയും യുഎസിന്റെയും ഓസ്‌ട്രേലിയയുടെയും സിറിയയുടെയും സർക്കാരുകളെയും ജനങ്ങളെയും മന്ത്രാലയം അനുശോചനം അറിയിച്ചു. കൂടാതെ, പരുക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്നും യുഎഇ ആശംസിച്ചു.