എഐ കരുത്തിൽ മരുന്ന് വികസിപ്പിച്ച് യുഎഇ

  1. Home
  2. Global Malayali

എഐ കരുത്തിൽ മരുന്ന് വികസിപ്പിച്ച് യുഎഇ

uae flag day


പൂർണമായും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത രാജ്യത്തെ ആദ്യ കാൻസർ പ്രതിരോധ മരുന്ന് യുഎഇ പുറത്തിറക്കി. അബുദാബി മസ്‌ദാർ സിറ്റിയിലെ ഇൻസിലിക്കോ മെഡിസിനിലെ ഗവേഷകരാണ് ഐഎസ്എം0387 എന്ന മരുന്ന് വികസിപ്പിച്ചത്. തലച്ചോറിനെ ബാധിക്കുന്ന ഗുരുതര കാൻസർ കോശങ്ങളെ നശിപ്പിക്കാൻ മരുന്നിന് സാധിക്കും. ആരോഗ്യമുള്ള കോശങ്ങളെ ബാധിക്കാതെ കാൻസർ കോശങ്ങളെ മാത്രം നശിപ്പിക്കുന്ന സിന്തറ്റിക് ലെതാലിറ്റി എന്ന നൂതന വിദ്യയാണ് മരുന്നിൽ ഉപയോഗിക്കുന്നത്.സാധാരണ ഇത്തരം മരുന്ന് വികസിപ്പിക്കാൻ 10 വർഷത്തിലധികം സമയവും കോടിക്കണക്കിന് ഡോളറും ചെലവാകും. എന്നാൽ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് 12 മാസത്തിനുള്ളിൽ നേട്ടം കൈവരിക്കാൻ യുഎഇക്ക് സാധിച്ചു.മസ്തിഷ്കത്തിലെ രക്തപ്രവാഹത്തിലേക്കു മരുന്ന് ഫലപ്രദമായി എത്തിച്ചേരുമെന്നത് വലിയ സവിശേഷതയാണെന്ന് എമിറേറ്റ്‌സ് ഡ്രഗ് എസ്റ്റാബ്ലിഷ്‌മെന്റ് വിശദീകരിച്ചു. ശാസ്ത്രീയ ഗവേഷണങ്ങളും നിക്ഷേപ സൗകര്യങ്ങളും ഒത്തുചേരുമ്പോൾ വേഗത്തിൽ മാറ്റങ്ങൾ കൊണ്ടുവരാം എന്നതിന്റെ തെളിവാണ് നേട്ടമെന്ന് ചെയർമാൻ സഈദ് ബിൻ മുബാറക് അൽ ഹാജിരി പറഞ്ഞു.