ഗാർഹിക ജോലിക്കാരുടെ ശമ്പളം ഡബ്ല്യുപിഎസ് വഴിയാക്കണം: മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം

  1. Home
  2. Global Malayali

ഗാർഹിക ജോലിക്കാരുടെ ശമ്പളം ഡബ്ല്യുപിഎസ് വഴിയാക്കണം: മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം

UAE


യുഎഇയിൽ ഗാർഹിക ജോലിക്കാരുടെ ശമ്പളം വേജസ് പ്രൊട്ടക്ഷൻ സിസ്റ്റം (ഡബ്ല്യുപിഎസ്) വഴി വിതരണം ചെയ്യണമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം തൊഴിലുടമകളോട് ആവശ്യപ്പെട്ടു. ശമ്പളം വിതരണം െചയ്തതിന്റെ രേഖകൾ ഓൺലൈൻ വഴി മന്ത്രാലയത്തിന് ലഭ്യമാക്കണം.

ഇതിനായി വേതന സുരക്ഷാ പദ്ധതിയിൽ തൊഴിലുടമ റജിസ്റ്റർ ചെയ്യണമെന്നും ആവശ്യപ്പെട്ടു. ഇങ്ങനെ ചെയ്താൽ ശമ്പള വിതരണം എളുപ്പമാക്കാമെന്നും ശമ്പള കുടിശ്ശിക സംബന്ധിച്ച പരാതികൾ കുറയ്ക്കാനും സാധിക്കുമെന്നും പറഞ്ഞു. ബാങ്ക്, ധനകാര്യ സ്ഥാപനങ്ങൾ, എക്സ്ചേഞ്ച് തുടങ്ങി അംഗീകൃത ധനവിനിമയ സ്ഥാപനങ്ങൾ വഴി വേതനസുരക്ഷാ പദ്ധതിയിലൂടെ പണം പിൻവലിക്കാനുള്ള സംവിധാനം സെൻട്രൽ ബാങ്ക് ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രാല അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി (ഗാർഹിക തൊഴിലാളി വിഭാഗം) അബ്ദുല്ല അൽ നുഐമി പറഞ്ഞു.

തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശം സംരക്ഷിക്കുന്നതിന്റെ ഭാഗമായുള്ള നടപടിയുമായി സഹകരിക്കണമെന്നും അഭ്യർഥിച്ചു. യുഎഇയിലെ ഇതര തൊഴിലാളികൾക്ക് 2009 മുതൽ ഡബ്ല്യുപിഎസ് വഴിയാണ് ശമ്പളം വിതരണം ചെയ്തുവരുന്നത്. തൊഴിലാളി–തൊഴിലുടമ ബന്ധം മെച്ചപ്പെടുത്താനും ഇത് സഹായകമായതായും സൂചിപ്പിച്ചു.