യു.എ.ഇ അന്താരാഷ്ട്ര നിക്ഷേപ കൗൺസിലിന് പുതിയ നേതൃത്വം; വൈസ് ചെയർമാനായി എം.എ. യൂസഫലി

  1. Home
  2. Global Malayali

യു.എ.ഇ അന്താരാഷ്ട്ര നിക്ഷേപ കൗൺസിലിന് പുതിയ നേതൃത്വം; വൈസ് ചെയർമാനായി എം.എ. യൂസഫലി

m a yusuf ali


യു.എ.ഇയുടെ നിക്ഷേപ പദ്ധതികൾക്കും വ്യാപാര വിപുലീകരണത്തിനും കരുത്തുപകരാൻ അന്താരാഷ്ട്ര നിക്ഷേപ കൗൺസിലിന് പുതിയ നേതൃത്വം നിലവിൽ വന്നു. വിദേശ വ്യാപാര മന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദിയാണ് കൗൺസിലിന്റെ പുതിയ അംഗങ്ങളെ നിയമിച്ചത്.

കൗൺസിലിന്റെ വൈസ് ചെയർമാൻമാരായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയെയും മുബാദല ഇൻവെസ്റ്റ്‌മെന്റ് കമ്പനി ഡെപ്യൂട്ടി ഗ്രൂപ്പ് സി.ഇ.ഒ. ഹുമൈദ് അൽ ഷിമരിയെയും നിയമിച്ചു. അബ്ദുള്ള അഹമ്മദ് അൽ സുവൈദിയാണ് പുതിയ സെക്രട്ടറി ജനറൽ. യു.എ.ഇയെ ആഗോള സാമ്പത്തിക ഹബ്ബാക്കി മാറ്റുന്നതിന്റെ ഭാഗമായി പൊതു-സ്വകാര്യ മേഖല പങ്കാളിത്വത്തോടെയുള്ള നിക്ഷേപ പദ്ധതികൾക്ക് പുതിയ നേതൃത്വം കരുത്തേകും.