യുഎഇയുടെ ചാന്ദ്ര ദൗത്യം; റാഷിദ് റോവർ വിക്ഷേപണം 30 ലേക്ക് മാറ്റി

  1. Home
  2. Global Malayali

യുഎഇയുടെ ചാന്ദ്ര ദൗത്യം; റാഷിദ് റോവർ വിക്ഷേപണം 30 ലേക്ക് മാറ്റി

UAE


യുഎഇയുടെ ചാന്ദ്ര ദൗത്യമായ റാഷിദ് റോവർ വിക്ഷേപണം 30ലേക്കു മാറ്റി. ഈ മാസം 28ന് വിക്ഷേപിക്കാനായിരുന്നു തീരുമാനമെങ്കിലും കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് മാറ്റുകയായിരുന്നുവെന്ന് മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ അറിയിച്ചു. 

30ന് ഉച്ചയ്ക്ക് യുഎഇ സമയം 12.39 നായിരിക്കും വിക്ഷേപിക്കുക. ഫാൽക്കൺ 9 സ്‌പേസ് എക്‌സ് റോക്കറ്റിലാണു  വിക്ഷേപണം. ചന്ദ്രനിലെ മണ്ണ്, ശിലാരൂപീകരണ ശാസ്ത്രം, പ്രകൃതി, പൊടിപടലങ്ങളുടെ ചലനം, ചന്ദ്രോപരിതലത്തിലെ പ്ലാസ്മയുടെ അവസ്ഥ, ഫോട്ടോ ഇലക്ട്രോൺ കവചം എന്നിവ പഠനവിധേയമാക്കുകയാണ് ലക്ഷ്യം.