യുഎഇ ദേശീയദിനം: 13 നിർദേശങ്ങളുമായി ആഭ്യന്തര മന്ത്രാലയം

  1. Home
  2. Global Malayali

യുഎഇ ദേശീയദിനം: 13 നിർദേശങ്ങളുമായി ആഭ്യന്തര മന്ത്രാലയം

uae


 

യുഎഇ ദേശീയദിനാഘോഷത്തിനിടെ വാഹനങ്ങളിൽ അനധികൃത അലങ്കാരങ്ങൾ, അനുമതിയില്ലാത്ത ഘോഷയാത്രകൾ, അമിത ശബ്ദത്തിലുള്ള സംഗീതം എന്നിവ പാടില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.
ആഘോഷങ്ങളുടെ ഭാഗമായി വാഹനങ്ങളുമായി കൂട്ടംചേരുന്നതും റോഡ് തടസ്സപ്പെടുത്തുന്നതും ഉൾപ്പെടെ നിയമവിരുദ്ധമായ പ്രവൃത്തികൾക്കെതിരെ നടപടിയുണ്ടാകും. ആഘോഷങ്ങൾ സുരക്ഷിതമായി നടത്താൻ പാലിക്കേണ്ട 13 നിർദേശങ്ങളും മന്ത്രാലയം പുറത്തിറക്കി.

∙ ഔദ്യോഗികമായി അനുമതിയുള്ള സ്റ്റിക്കറുകളും ചിഹ്നങ്ങളും മാത്രമേ വാഹനങ്ങളിൽ പതിക്കാവൂ.

∙ യുഎഇ പതാകയും അംഗീകൃത ചിഹ്നങ്ങളും മാത്രമേ പ്രദർശിപ്പിക്കാവൂ.

∙ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറയ്ക്കുകയോ നിറം മാറ്റുകയോ നിയമവിരുദ്ധമായി ഗ്ലാസുകളിൽ കറുത്ത ഫിലിം പതിക്കുകയോ അരുത്.

∙ ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്ന രീതിയിൽ വിൻഡ്‌ഷീൽഡിലും വശങ്ങളിലെ ഗ്ലാസുകളിലും അലങ്കാരങ്ങൾ പതിക്കരുത്.

∙ ഗതാഗതനിയമങ്ങൾ പാലിക്കുകയും പൊലീസിന്റെയും അധികൃതരുടെയും നിർദേശങ്ങളോട് സഹകരിക്കുകയും വേണം.

∙ അംഗീകൃത പരിപാടികൾ നടക്കുന്ന സ്ഥലങ്ങളിൽ മാത്രമേ ആഘോഷങ്ങൾ നടത്താവൂ.

∙ ഗതാഗതം തടസ്സപ്പെടുത്തുകയോ റോഡുകൾ അടയ്ക്കുകയോ ചെയ്യരുത്.

∙ വാഹനത്തിൽ അനുവദനീയമായതിൽ കൂടുതൽ ആളുകളെ കയറ്റരുത്.

∙ വാഹനം ഓടിക്കൊണ്ടിരിക്കുമ്പോൾ ജനലിലൂടെയോ സൺറൂഫിലൂടെയോ കൈയും തലയും പുറത്തിടരുത്.