ജി7 ഉച്ചകോടിയിൽ പങ്കെടുക്കാൻ യുഎഇ പ്രസിഡന്റ് ഫ്രാൻസിലേക്ക്

  1. Home
  2. Global Malayali

ജി7 ഉച്ചകോടിയിൽ പങ്കെടുക്കാൻ യുഎഇ പ്രസിഡന്റ് ഫ്രാൻസിലേക്ക്

uae president sheikh mohammed bin zayed al nahyan


ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയുടെ പ്രത്യേക ക്ഷണപ്രകാരം നടക്കുന്ന 52-ാമത് ജി7 ഉച്ചകോടിയിൽ പങ്കെടുക്കാൻ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഫ്രാൻസിലേക്ക്. ഇന്ന് മുതൽ 17 വരെ ഫ്രാൻസിലെ എവിയാൻ ലെ ബെയ്ൻസിലാണ് ഉച്ചകോടി നടക്കുന്നത്.ആഗോളതലത്തിൽ രാജ്യം കൈവരിച്ച അംഗീകാരത്തിന്റെയും രാജ്യാന്തര സഹകരണം പ്രോത്സാഹിപ്പിക്കുന്നതിലും പൊതുവായ വെല്ലുവിളികളെ നേരിടുന്നതിലും യുഎഇ വഹിക്കുന്ന സുപ്രധാന പങ്കിന്റെയും തെളിവാണ് ഉച്ചകോടിയിലേക്കുള്ള ഈ ക്ഷണം.