ലോക അധ്യാപക ദിനത്തിൽ സ്നേഹസ്മരണയുമായി യുഎഇ പ്രസിഡന്റ്

  1. Home
  2. Global Malayali

ലോക അധ്യാപക ദിനത്തിൽ സ്നേഹസ്മരണയുമായി യുഎഇ പ്രസിഡന്റ്

s


 

ലോക അധ്യാപക ദിനത്തിൽ രാജ്യത്തെ അധ്യാപകർക്ക് ഹൃദയപൂർവ്വമായ ആദരവറിയിച്ച് യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യൻ. ഭാവി തലമുറകളെ വാർത്തെടുക്കുന്നതിൽ അധ്യാപകർ വഹിക്കുന്ന നിർണായക പങ്കിനെ അദ്ദേഹം അനുസ്മരിച്ചു. ഈ വിശേഷപ്പെട്ട വേളയിൽ തന്റെ കുട്ടിക്കാലത്തെ ഒരു ചിത്രവും, അന്നത്തെ അധ്യാപകന് എഴുതിയ കൈപ്പടയിലുള്ള നന്ദിപത്രവും അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. 1971 ഏപ്രിൽ 29-ന് തനിക്ക് 10 വയസ്സുള്ളപ്പോൾ തന്റെ അധ്യാപകനായ അഹമ്മദ് ഇബ്രാഹിം മന്ദിക്ക് നൽകിയ സമ്മാനവും അതിലെ കുറിപ്പുമാണ് യുഎഇ പ്രസിഡന്റ് ഓർത്തെടുത്തത്."ഈ ചിത്രം ഒരു ഓർമ്മച്ചെപ്പായി എന്റെ അധ്യാപകൻ അഹമ്മദ് ഇബ്രാഹിം മന്ദിക്ക് നന്ദിയോടെ ഞാൻ സമർപ്പിക്കുന്നു. - ഒപ്പ്, മുഹമ്മദ് സായിദ്" എന്നായിരുന്നു ആ ബാല്യകാല ചിത്രത്തിൽ ഷെയ്ഖ് മുഹമ്മദ് കുറിച്ചിരുന്നത്.നമ്മുടെ ജീവിതത്തിൽ മായാത്ത മുദ്ര പതിപ്പിച്ച എല്ലാ അധ്യാപകരെയും സ്മരിക്കാനും അവർക്ക് നന്ദി പറയാനുമുള്ള അവസരമാണ് ഈ ദിവസമെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കി. വിദ്യാർത്ഥികളുടെ ജീവിതത്തിൽ ശാശ്വതമായ സ്വാധീനം ചെലുത്തുന്ന അധ്യാപകരുടെ സേവനങ്ങൾ എന്നും സ്മരിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.